149 രൂപ മുതൽ 999 രൂപ വരെയുള്ള ‘വാല്യൂ ഫാഷൻ' ട്രെൻഡ് സെറ്റർ വസ്ത്രങ്ങൾക്ക് മുൻഗണന.
ഫാസ്‌റ്റ് ഫാഷൻ വിഭാഗത്തിലേക്ക് 'FAZYO' എന്ന പുതിയ റീട്ടെയിൽ ബ്രാൻഡുമായി കല്യാൺ സിൽക്‌സ്. വിപണിയിൽ ശക്‌തമായ മൽസരം ഉറപ്പിച്ചുകൊണ്ട് 149 രൂപ മുതൽ 999 രൂപ വരെയുള്ള ‘വാല്യൂ ഫാഷൻ' ട്രെൻഡ് സെറ്റർ വസ്ത്രങ്ങൾക്ക് മുൻഗണന നൽകിയാണ് ഫാസിയോ ആരംഭിക്കുന്നത്.
ആഗോള നിലവാരമുളള ഷോറൂമുകൾ സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ആദ്യ സ്‌റ്റോർ സെപ്‌റ്റംബർ10-ന് തൃശൂരിൽ തുറക്കും. തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുള്ള 'ഫാസിയോ' അതിന്റെ അടുത്തഘട്ട വിപുലീകരണ പദ്ധതിയിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും വ്യാപിക്കും.
undefined
"യുവതയ്ക്ക് താങ്ങാനാവുന്ന, എന്നാൽ ബ്രാൻഡ് മൂല്യത്തിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്ച്ചയില്ലാത്ത ഉൽപ്പന്നങ്ങൾ ഉറപ്പുവരുത്തുന്ന രീതിയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. ഷോറൂമുകളുടെ സ്‌ഥാന നിർണയം മുതൽ ട്രെൻഡ് സെറ്റർ ഉൽപ്പന്നങ്ങൾ കണ്ടെത്തി അത് സമർഥമായ വിലനിർണ്ണയത്തിലൂടെ ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ലഭ്യമാക്കി യുവസമൂഹത്തിന്റെ പ്രിയബ്രാൻഡായി മാറുക എന്നതാണ് ലക്ഷ്യം" - ഫാസിയോ ഡയറക്ടേഴ്‌സ് പറഞ്ഞു.
സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക സംവിധാനങ്ങളും ഷോറൂമുകളിൽ ഉണ്ടാകും. “ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്‌ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക. ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക. സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക. ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ ശേഖരങ്ങൾ എത്തിക്കുക എന്നിവയാണ് ഫാസിയോ മുന്നോട്ടുവെക്കുന്ന ബിസിനസ് തത്വം." - ഗ്രൂപ്പ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ പറഞ്ഞു.
ഒരു നൂറ്റാണ്ടിലധികമായി കല്യാൺ സിൽക്‌സ് പരിപാലിച്ചിട്ടുള്ള മാതൃകാപരമായ ഗുണനിലവാരം ഫാസിയോയിലും ഉപഭോക്‌താക്കൾക്ക് പ്രതീക്ഷിക്കാമെന്നും ഇദ്ദേഹം പറഞ്ഞു. സെപ്‌റ്റംബർ 10ന് രാവിലെ 10 മണിക്ക് തൃശൂരിൽ ആദ്യ സ്‌റ്റോർ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉൽഘാടനം ചെയ്യും.
കോർപ്പറേഷൻ മേയർ എംകെ വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ ലീല വർഗീസ്, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പികെ ജലീൽ എന്നിവർ മറ്റ് പ്രമുഖർക്കൊപ്പം ഭദ്രദീപം തെളിയിക്കും. കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടിഎസ് കല്യാണരാമനാണ് ആദ്യ വിൽപ്പന നിർവഹിക്കുന്നത്. കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടിഎസ് പട്ടാഭിരാമൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.