ഇന്ത്യയിൽ നിന്നുള്ള 2020-21 കാലത്തെ ഫെയ്സ്ബുക്കിന്റെ വരുമാനം 9000 കോടി രൂപയാണ്.
ദില്ലി: മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള ഫെയ്സ്ബുക്കിന് ഇന്ത്യയിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. ഒരു ബില്യൺ ഡോളറിലേറെയാണ് വരുമാനം നേടിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്ന സമയം വർധിച്ചതാണ് കാരണം.
ഇന്ത്യയിൽ നിന്നുള്ള 2020-21 കാലത്തെ ഫെയ്സ്ബുക്കിന്റെ വരുമാനം 9000 കോടി രൂപയാണ്. 1.2 ബില്യൺ ഡോളർ വരും ഈ തുക. 2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ കൃത്യമായ തുക പുറത്തുവന്നിട്ടില്ല. ഈ വിവരങ്ങൾ ഇനിയും രജിസ്ട്രാർ ഓഫ് കമ്പനീസിന് മുൻപാകെ സമർപ്പിച്ചിട്ടില്ല.
undefined
2018-19 കാലത്ത് ഫെയ്സ്ബുക്കിന് ഇന്ത്യയിൽ നിന്ന് 2254 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച വളർച്ചയാണ് കമ്പനി നേടുന്നത്. ഡാറ്റ ഓഫറുകളും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതും ഇതിന് കാരണമായി. ഇതിന് പിന്നാലെ ലോക്ക്ഡൗൺ വന്നതോടെ ഒഴിവ് സമയം കൂടിയതും വിനോദത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആളുകൾ ആശ്രയിച്ചതും മികച്ച വരുമാനം നേടാൻ കാരണമായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona