ക്രൗൺ പ്ലാസ കൊച്ചിയിൽ കേക് മിക്സിങ്; അതിഥികളായി സ്വാസിക, ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ

By Web Team  |  First Published Oct 12, 2023, 5:32 PM IST

'യൂഫോറിയ ഫ്രം ​ദി ഹൗസ് ഓഫ് അരോമ' എന്ന ബ്രാൻഡിൽ ഈ വർഷം 10,000 പ്ലം കേക്കുകൾ വിൽപ്പനയ്ക്ക് എത്തിക്കും.


ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങാൻ ഇനി കഷ്ടിച്ച് രണ്ട് മാസം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ക്രൗൺ പ്ലാസ കൊച്ചി കേക് മിക്സിങ് നടത്തി. പരമ്പരാ​ഗത ചടങ്ങായ കേക്ക് മിക്സിങ്ങിന്റെ 11-ാം പതിപ്പാണ് കൊച്ചി ക്രൗൺ പ്ലാസയിൽ നടന്നത്.

ക്രിസ്മസ് തൊപ്പികളും ഏപ്രണും ധരിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ അതിഥികളും ജീവനക്കാരും കേക്ക് മിക്സിങ്ങിൽ പങ്കെടുത്തു. പല നിറങ്ങളിലും രൂപത്തിലും ഏതാണ്ട് 5000 കിലോ​ഗ്രാം ഡ്രൈഡ് ഫ്രൂട്ട്സും നട്ട്സും കേക് മിക്സിങ് ടേബിളിൽ നിരന്നു. ഇതിൽ അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പ്രത്യേക വൈറ്റ് ആൻഡ് ബ്ലാക് ഉണക്കമുന്തിരികളും ഉണ്ടായിരുന്നു. കരയാമ്പൂ, ഏലയ്ക്ക, ഇഞ്ചി, ഓറഞ്ച്, തുടങ്ങി നിരവധി സു​ഗന്ധവ്യജ്ഞനങ്ങളും ക്രൗൺ പ്ലാസ കൊച്ചിയുടെ പ്ലം കേക്കുകളുടെ ചേരുവയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ 150 ലിറ്റർ റെഡ് വൈൻ, 100 ലിറ്റർ തേൻ എന്നിവയും മിക്സിങ്ങിലുണ്ട്.

Latest Videos

കേക്ക് മിക്സിങ്ങിന് തുടക്കം കുറിച്ച് ജനറൽ മാനേജർ ദിനേഷ് റായ് അതിഥികളെ സ്വാ​ഗതം ചെയ്തു. പിന്നാലെ എക്സിക്യൂട്ടീവ് ഷെഫ് കലേഷ് കേക്കിലെ ചേരുവകളെക്കുറിച്ചും അവയുടെ ​ഗുണമേന്മയെക്കുറിച്ചും വിശ​ദീകരിച്ചു. കോർപ്പറേറ്റ് രം​ഗത്തെ പ്രമുഖർ, കൊച്ചിയിലെ പൗരപ്രമുഖർ, ഹോട്ടൽ പാട്രൺസ്, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു.

നടി സ്വാസിക, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ലൂണ എന്നിവർ അതിഥികളായെത്തി. കേക് ബോക്സിന്റെ പുതിയ പേരും ചടങ്ങിൽ പ്രഖ്യാപിച്ചു. "യൂഫോറിയ ഫ്രം ​ദി ഹൗസ് ഓഫ് അരോമ" എന്നാണ് പുതിയ പേര്.

"പത്ത് വർഷത്തിന് മുകളിലായി ഇന്ത്യ മുഴുവൻ ഞങ്ങൾ ക്രിസ്മസ് പ്ലം കേക്കുകൾ വിതരണം ചെയ്യുന്നുണ്ട്. അതൊരു ബ്രാൻഡ് തന്നെയായി മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് യൂഫോറിയ എന്ന പേര് കേക്കിന് നൽകുന്നത്. ആ വാക്കിന് സന്തോഷം, ആഹ്ലാദം എന്നൊക്കെയാണ് അർത്ഥം. അത് തന്നെയാണ് ക്രിസ്മസ് കേക്കുകളിലൂടെ ഞങ്ങൾ നൽകുന്നതും" ജനറൽ മാനേജർ ദിനേഷ് റായ് പറഞ്ഞു.

മിക്സിങ്ങിന് 60 ദിവസത്തിന് ശേഷം ഡിസംബർ ആദ്യവാരം മിക്സ് പുറത്തെടുക്കും. ഇത് ഉപയോ​ഗിച്ചാണ് പ്ലം കേക്കുകൾ ഉണ്ടാക്കുക. ഈ വർഷം 10,000 പ്ലം കേക്കുകൾ ഉണ്ടാക്കാനാണ് ഹോട്ടൽ ഉദ്ദേശിക്കുന്നത്. ബുക്കിങ് ഇതിനോടകം ആരംഭിച്ചതായും ക്രൗൺ പ്ലാസ കൊച്ചി ഡയറക്ടർ ഓഫ് സെയിൽസ് ടിറ്റു കോയ്ക്കാരൻ പറഞ്ഞു.
 

click me!