ഹൈലൈറ്റ് ബിസിനസ് പാർക്കിൽ തുടങ്ങിയ ഔട്ട്ലെറ്റ് കൂടാതെ, മൂന്ന് ഔട്ട് ലെറ്റുകൾ കൂടി ഉടൻ തന്നെ ആരംഭിക്കുവാൻ ഒരുങ്ങുകയാണ് കേരളത്തിലെ ആദ്യത്തെ ടീ കഫെ ശൃംഖലയായ ക്ലബ് സുലൈമാനി
കേരളത്തിലെ മുൻനിര ടീ കഫേ ശൃംഖലയായ ക്ലബ് സുലൈമാനി കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഔട്ട്‌ലെറ്റ് തുറന്നു. ക്ലബ് സുലൈമാനിയുടെ പതിനേഴാമത് ഔട്ട്ലെറ്റാണിത്. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി സുലൈമാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സുലൈമാനി കോ-ഫൗണ്ടറും ചെയർമാനുമായ റിയാസ് കള്ളിയത്ത്, ഫൗണ്ടർ, സിഇഒ മുഹമ്മദ് ഷാഫി എ. ടി, വി കെ സി ഗ്രൂപ്പ് ഡയറക്ടർ റഷീദ്, നെല്ലറ ഗ്രൂപ്പ് എം ഡി ഷംസുദ്ദീൻ നെല്ലറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഹൈലൈറ്റ് ബിസിനസ് പാർക്കിൽ തുടങ്ങിയ ഔട്ട്ലെറ്റ് കൂടാതെ, മൂന്ന് ഔട്ട് ലെറ്റുകൾ കൂടി ഉടൻ തന്നെ ആരംഭിക്കുവാൻ ഒരുങ്ങുകയാണ് കേരളത്തിലെ ആദ്യത്തെ ടീ കഫെ ശൃംഖലയായ ക്ലബ് സുലൈമാനി.
51 തരം ചായയുമായി 2015ലാണ് മുഹമ്മദ് ഷാഫി ക്ലബ്ബ് സുലൈമാനിക്ക് തുടക്കമിട്ടത്. 2020 മാർച്ചിൽ, കോഫൗണ്ടർ റിയാസ് കള്ളിയത്തിന്റെ നേതൃത്വത്തിലുള്ള EPSRR ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃപാടവം കൊണ്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിയുള്ള നിക്ഷേപം കൊണ്ടും കമ്പനി കേവലം ഒരു ഔട്ലെറ്റിൽ നിന്നും , ഗണ്യമായ വളർച്ച കൈവരിച്ചു. ഇന്ന് 200 ലധികം ജീവനക്കാരും പതിനേഴ് ഔട്ലെറ്റുകളുമായി ക്ലബ്ബ് സുലൈമാനി വളർച്ചയുടെ പുതിയ ചക്രവാളങ്ങൾ തേടുകയാണ്.
എയർപോർട്ടുകൾ, മാളുകൾ , മൾട്ടിപ്ലക്സ് ശ്രംഖലകൾ തുടങ്ങിയ പ്രീമിയം ലൊക്കേഷനുകളിലടക്കം, കേരളത്തിലെ ഏഴ് ജില്ലകളിൽ ക്ലബ്ബ് സുലൈമാനിയുടെ സാന്നിധ്യമുണ്ട്. 2023-ൽ, ഹൈദരാബാദിലെ ലുലു മാളിൽ ഔട്ട്‌ലെറ്റുമായി ക്ലബ് സുലൈമാനി അതിനിടെ പാൻ-ഇന്ത്യൻ വളർച്ചയുടെ പുതിയ അധ്യായത്തിനു തുടക്കമിട്ടു. ഈ വരുന്ന കാലയളവിൽ ഇന്ത്യയിൽ ആകമാനവും,പിന്നീട് അന്താരാഷ്ട്രവിപണയിലേക്കും തങ്ങളുടെ സജീവ സാന്നിധ്യമറിയിക്കുവാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് സുലൈമാനി എന്ന് ചെയർമാൻ റിയാസ് കള്ളിയത്ത്, സിഇഒ മുഹമ്മദ് ഷാഫി എ. ടി എന്നിവർ അറിയിച്ചു.