ചുങ്കത്ത് ജ്വല്ലറി കുണ്ടറ, കൊല്ലം ഷോറൂമുകളുടെ ഉദ്ഘാടനം ജനുവരി 24, 26 തീയതികളിൽ

By Web Team  |  First Published Jan 17, 2024, 11:10 AM IST

 ഉദ്ഘാടന ദിവസങ്ങളിൽ ഓരോ മണിക്കൂറിലും ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സ്വർണ്ണനാണയം സമ്മാനം


ചുങ്കത്ത് ജ്വല്ലറിയുടെ പുതിയ ഷോറൂം കുണ്ടറയിൽ ജനുവരി 24-ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. നവീകരിച്ച കൊല്ലം ചുങ്കത്ത് ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം ജനുവരി 26-ന് വൈകീട്ട് നാലിനും നടക്കും. രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ദിവസങ്ങളിൽ ഓരോ മണിക്കൂറിലും ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും.

വിശാലമായ ആഭരണ സെലക്ഷനുകൾക്കൊപ്പം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളും പുതിയ ഷോറൂമുകളിൽ ലഭ്യമാണ്.

Latest Videos

undefined

ഉദ്ഘാടനങ്ങൾക്കൊപ്പം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പാരമ്പര്യ ട്രസ്റ്റും, ടി.കെ.എം ആർട്സ് & സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ഭരണഘടനയുടെ ഉള്ളടക്കം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തുന്നത്.

ആശ്രാമം മൈതാനത്താണ് 2024 ജനുവരി 23 മുതൽ 26 വരെ പ്രത്യേക പരിപാടികൾ. ഭരണഘടനയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം, ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന മൽസരങ്ങൾക്കൊപ്പം കലാസന്ധ്യയും നടക്കും. ഭരണഘടനയോടുള്ള ആദരവായി ചെങ്കോട്ടയുടെ മാതൃകയിലുള്ള കലാ നിർമിതി പ്രദർശിപ്പിക്കും.

മത്സര വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. രജിസ്ട്രേഷന് https://surl.li/pfrfn എന്ന ലിങ്ക് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 73069 31106, 94475 58342, 9048418843
 

click me!