ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന പ്രൊഫഷണൽ ക്വാളിഫിക്കേഷനുകളിൽ ഒന്നാണ് CA. കുറച്ചുപേര്‍ മാത്രം പാസ്സാകുന്നു എന്നതുകൊണ്ട് മാത്രം CA ഒരു കടുപ്പമുള്ള പരീക്ഷയാണെന്ന് അര്‍ഥമുണ്ടോ?
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (Chartered Accountant) എന്ന യോഗ്യത നേടുന്നത് എളുപ്പമല്ല. അതേ സമയം, ബുദ്ധിമുട്ടുമല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന പ്രൊഫഷണൽ ക്വാളിഫിക്കേഷനുകളിൽ ഒന്നാണ് CA. കുറച്ചുപേര്‍ മാത്രം പാസ്സാകുന്നു എന്നതുകൊണ്ട് മാത്രം CA ഒരു കടുപ്പമുള്ള പരീക്ഷയാണെന്ന് അര്‍ഥമുണ്ടോ?
നമുക്ക് പരിശോധിക്കാം.
undefined
കഠിനാധ്വാനം കാര്യങ്ങള്‍ എളുപ്പമാക്കും
CA തീര്‍ച്ചയായും വിദ്യാര്‍ഥികളെ ചലഞ്ച് ചെയ്യുന്ന ഒരു പ്രോഗ്രാമാണ് എന്നതിൽ തര്‍ക്കമില്ല. പഠനത്തിന്‍റെ കാലയളവും പഠിക്കാനുള്ള വിവരങ്ങളുടെ വ്യാപ്‍തിയും CA കോഴ്സിനെ വ്യത്യസ്തമാക്കുന്നു. ലോകത്തിൽ തന്നെ വളരെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രൊഫഷണൽ കോഴ്സ് എന്നതുകൊണ്ട് അതിന്‍റെതായ കര്‍ശന മാനദണ്ഡങ്ങള്‍ CA പ്രോഗ്രാമിനുണ്ട്. കഠിനാധ്വാനവും അര്‍പ്പണബോധവും ഉണ്ടെങ്കിൽ തീര്‍ച്ചയായും നിങ്ങള്‍ക്ക് CA പാസ്സാകാം.
ചിട്ടയോടെ പഠിക്കാം
CA പാഠ്യഭാഗങ്ങളുടെ വ്യാപ്‍തി സാധാരണ കോഴ്സുകളെക്കാള്‍ കൂടുതലാണ്. ഒരു ഉന്നത പ്രൊഫഷണൽ കോഴ്സ് ആയതുകൊണ്ടു തന്നെ വളരെ മത്സരാധിഷ്ഠിതവുമാണ് CA. അതുകൊണ്ടു തന്നെ ചിട്ടയായ പഠനം മാത്രമേ നിങ്ങളെ സഹായിക്കൂ.
കോച്ചിങ് സ്വീകരിക്കാം
വലിയ വ്യാപ്‍തിയുള്ള സിലബസ് എപ്പോഴും നിങ്ങള്‍ക്ക് ഒറ്റയ്ക്ക് പഠിച്ചെടുക്കാന്‍ എളുപ്പമല്ല. ഇതിനായി കോച്ചിങ് ക്ലാസ്സുകള്‍ സ്വീകരിക്കാം. നിങ്ങള്‍ക്ക് മനസ്സിലാകാത്ത പാഠഭാഗങ്ങള്‍ തിരിച്ചറിയാനും പുതിയ വഴികള്‍ കണ്ടെത്താനും മത്സരപരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും കോച്ചിങ് സഹായിക്കും. യഥാര്‍ഥ പരീക്ഷയ്ക്ക് 2 മാസം മുൻപ് കോച്ചിങ് ക്ലാസ്സുകള്‍ പൂര്‍ണമാക്കാം. ശേഷം കൃത്യമായ റിവിഷനിലൂടെ പരീക്ഷയെഴുതാം.
എല്ലാ വിഷയങ്ങളും തുല്യമാണ്
CA ഏതെങ്കിലും ഒരു വിഷയത്തിന്‍റെ ശക്തിയിൽ മാത്രം നിങ്ങള്‍ക്ക് പാസ്സാകാൻ കഴിയുന്ന പ്രോഗ്രാം അല്ല. സമ്പൂര്‍ണമായ അടിത്തറ അത്യാവശ്യമാണ്. എപ്പോഴും എല്ലാ വിഷയങ്ങള്‍ക്കും തുല്യമായ പ്രധാന്യം നൽകണം. ഇത് ചിട്ടയോടെ പിന്തുടരണം. ഒന്നും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം. കഠിനമായി തോന്നുന്ന വിഷയങ്ങള്‍ വീണ്ടു പഠിക്കുകയും ആത്മവിശ്വാസത്തോടെ അവയെ നേരിടാനാകുന്നുണ്ടെന്നും ഉറപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: