ഇന്ത്യൻ മാധ്യമ രംഗത്തെ ഏറ്റവും വലിയ ലയനം: റിലയൻസ് ഇൻ്റസ്ട്രീസ് - ഡിസ്‌നി ഹോട്സ്റ്റാർ ലയനത്തിന് പച്ചക്കൊടി

By Web Team  |  First Published Aug 28, 2024, 6:00 PM IST

ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് റിലയൻസ് - ഡി‌സ്‌നി ഹോട്‌സ്റ്റാർ ലയനത്തിലൂടെ കളമൊരുങ്ങുന്നത്


മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിൻറെ ചെയർപേഴ്സൺ എന്നാണ് വിവരം. സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനായിരിക്കും.

Latest Videos

undefined

ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിൻറെയും ഡിസ്നി ഹോട്ട് സ്റ്റാറിൻറെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് ഇതിലൂടെ അനുമതി ആയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!