ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയിൽ ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർമീഡിയേറ്റ് പരീക്ഷ പുതിയ ബാച്ച് ആരംഭിക്കുന്നു.
പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ കരിയർ സമ്മാനിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ (IIC Lakshya)യിൽ പഠിക്കാം.
ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർമീഡിയേറ്റ് പുതിയ ബാച്ചിന് ഐ.ഐ.സി ലക്ഷ്യയിൽ ആഗസ്റ്റ് 11 മുതൽ തുടക്കമാകും. സി.എ ഇന്റർ പരീക്ഷ 2024 നേരിടാൻ വേണ്ടി പുതുതായി തയാറാക്കിയ സിലബസിൽ പരിശീലനം നൽകുന്നതാണ് പുതിയ ബാച്ച് എന്നതാണ് പ്രത്യേകത. ഇത് പ്രത്യേകം ശ്രദ്ധ നൽകി പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും.
undefined
കേരളത്തിലെ ആറ് ബ്രാഞ്ചുകളിലൂടെ ഓഫ് ലൈൻ ക്ലാസ്സുകൾ നൽകുന്നതിനൊപ്പം ഓൺലൈനായും കുട്ടികൾക്ക് ലക്ഷ്യയിലൂടെ പഠിക്കാം. നേരിട്ട് ക്ലാസ്സുകളിലെത്തി പഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അതേ നിലവാരത്തിൽ തന്നെയുള്ള ഓൺലൈൻ ക്ലാസ്സുകളിലൂടെ സി.എ ഇന്റർ പരീക്ഷയ്ക്ക് തയാറെടുക്കാം.
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ പാസ്സാകാൻ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.ഐ.സി ലക്ഷ്യ. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും പഠിക്കാം. പഠനം ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോരുത്തർക്കും പഠനത്തിൽ തിളങ്ങാൻ മെന്റർഷിപ് നൽകുന്നതാണ് ലക്ഷ്യയുടെ രീതി.
സി.എ പോലെ വിശാലമായ പാഠ്യഭാഗങ്ങളുള്ള പരീക്ഷയെ ചിട്ടയായി നേരിടാൻ പഠിപ്പിക്കുകയാണ് ലക്ഷ്യ ചെയ്യുന്നത്. ഓരോ ആഴ്ച്ചയും പഠനം കൃത്യമായ ദിശയിലാണെന്ന് ഉറപ്പുവരുത്തുന്ന പ്രോഗ്രാം അസെസ്മെന്റുകൾ. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും പരീക്ഷാതന്ത്രങ്ങൾ സ്വായത്തമാക്കാനും മാസം തോറും പരീക്ഷകൾ. യഥാർത്ഥ പരീക്ഷയുടെ അതേ മാതൃകയിൽ നടത്തുന്ന ഈ പരീക്ഷകൾ കൃത്യമായി എങ്ങനെ പരീക്ഷകളെ നേരിടണമെന്ന് മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും.
ലക്ഷ്യം വെക്കുന്ന റിസൾട്ട് നേടാൻ സ്റ്റഡി പ്ലാനുകളാണ് മറ്റൊരു സവിശേഷത. വിശാലമായ വിഷയങ്ങൾ ലക്ഷ്യമില്ലാതെ പഠിക്കുന്നതിന് പകരം, ലക്ഷ്യബോധം നൽകുകയാണ് ഐ.ഐ.സി ലക്ഷ്യയുടെ വ്യക്തിഗത സ്റ്റഡി പ്ലാനുകൾ. ഇത് ഓരോ വിഷയത്തിലും നിർബന്ധമായും പഠിക്കേണ്ടതും കൂടുതൽ ശ്രദ്ധിക്കേണ്ടതുമായ ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേകം പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും.
ഇതോടൊപ്പം പരീക്ഷകളെ മുന്നിൽക്കണ്ട് തയാറാക്കുന്ന ടൈംടേബിൾ ഓരോ വിദ്യാർത്ഥിക്കും താൻ എവിടെയെത്തി എന്നും എന്താണ് ചെയ്യേണ്ടതെന്നും തിരിച്ചറിയാൻ സഹായം നൽകുന്നു. പഠനം എളുപ്പമാക്കുന്നതിനൊപ്പം ചിട്ടയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷയെ സമീപിക്കാനും ഈ ടൈം ടേബിൾ ഉപകരിക്കും.