പത്ത് വനിതകളാണ് ഭീമ സൂപ്പർ വുമൺ സീസൺ 2 ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നത്. ഗായിക സിതാര, പേർളി മാണി, ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി മേനോൻ എന്നിവരാണ് ജഡ്ജിങ് പാനലിലുള്ളത്.
ഭീമ സൂപ്പർ വുമൺ സീസൺ 2 ഗ്രാൻഡ് ഫിനാലെ ജൂലൈ ഒമ്പതിന്. ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. വിവിധ റൗണ്ടുകൾ വിജയകരമായി പൂർത്തിയാക്കിയ പത്ത് വനിതകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുക. ഇവരിൽ നിന്നും രണ്ടാം സീസണിലെ ഭീമ സൂപ്പർ വുമണിനെ തെരഞ്ഞെടുക്കും.
ടാലന്റ്, കംപാറ്റബിലിറ്റി തുടങ്ങിയ റൗണ്ടുകളിലാണ് മത്സരാർഥികൾ പങ്കെടുത്തത്. വിദഗ്ധരുടെ ഗ്രൂമിങ് സെഷനുകളിലും ഇവർ പങ്കെടുത്തു. ഭീമ സൂപ്പർ വുമൺ സീസൺ 2 ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് അൽ മക്തൂം മാനേജ്മന്റ് & ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വൈസ് ചെയർപേഴ്സൺ നാദാ സുൽത്താൻ ആണ്.
undefined
പിന്നണി ഗായിക സിതാര കൃഷ്ണകുമാർ, നടിയും അവതാരകയുമായ പേർളി മാണി, ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി മേനോൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനൽ ആണ് ഭീമ സൂപ്പർ വുമണിനെ തെരഞ്ഞെടുക്കുന്നത്. പരിപാടിയുടെ ഭാഗമായി സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് മലബാറിക്കസിന്റെ സംഗീതനിശയും അരങ്ങേറും.
ഭീമ സൂപ്പർ വുമൺ തന്നെ ഒരു സംരംഭകയായി മാറ്റാൻ സഹായിച്ചെന്ന് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് പ്രിയ റെക്സ് ഹെർണാണ്ടസ് പറഞ്ഞു.
"രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളോട് എനിക്ക് ഒരു നിർദേശമേയുള്ളൂ, നിങ്ങളെല്ലാം ഇപ്പോൾ തന്നെ വിജയികളാണ്. നിങ്ങൾക്ക് ലഭിച്ച ഈ അവസരം ഉപയോഗപ്പെടുത്തുക, സ്വയം കണ്ടെത്താനും മാറ്റം വരുത്താനും." ഹയാക്കും മാർക്കറ്റ് റിസർച്ചിന്റെ സി.ഇ.ഒ ആയ പ്രിയ പറയുന്നു.