ടൂറിസം: വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാകാൻ ഒരുങ്ങി അതിരപ്പിള്ളി, നിക്ഷേപകർക്കും അവസരം.

By Web Team  |  First Published Jan 5, 2024, 4:39 PM IST

വളർച്ചയുടെ അടുത്ത പടവിലാണ് ഇപ്പോൾ സിൽവർ സ്റ്റോം. ചുരുങ്ങിയ കാലം കൊണ്ട് ഉയർന്ന വളർച്ച രേഖപ്പെടുത്തിയ പദ്ധതികൾ പുതിയ പരീക്ഷണങ്ങൾക്ക് കരുത്താകുന്നു. ഇത്തവണ അതിരപ്പിള്ളി മേഖലയുടെ തന്നെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും മാറ്റിയെഴുതാനുള്ള വൻ പദ്ധതികൾക്കാണ് സിൽവർ സ്റ്റോം നേതൃത്വം നൽകുന്നത്.


അതിരപ്പിള്ളിയെന്നാൽ വിനോദസഞ്ചാരികൾക്ക് ആർത്തലയ്ക്കുന്ന വെള്ളച്ചാട്ടമാണ്. പശ്ചിമഘട്ടത്തിന്റെ ഇരുളിമയിൽ നിന്ന് വെളിച്ചത്തിന്റെ കുത്തൊഴുക്ക് പോലെയാണ് അതിരപ്പിള്ളി. ദൂരെ നിന്ന് അതിരപ്പിള്ളിയും വാഴച്ചാലും കാണാൻ എത്തുന്ന സഞ്ചാരികൾ പിന്നീട് എവിടെപ്പോകും? ടൂറിസമെല്ലാം വലിയ വിപണിയാകുന്നതിന് മുൻപ് തന്നെ ഈ ചോദ്യത്തിന് ഒരാൾ ഉത്തരം നൽകി; കൃത്യമായി പറഞ്ഞാൽ 25 വർഷം മുൻപ്. അന്നത്തെ യുവ വ്യവസായി എ.ഐ ഷാലിമാർ അവതരിപ്പിച്ച ആശയം ഒരു അമ്യൂസ്മെന്റ് പാർക്ക് ആയിരുന്നു. കേരളത്തിലെ മുൻനിര വാട്ടർ തീം പാർക്ക് സിൽവർ സ്റ്റോം അങ്ങനെയാണ് പിറവിയെടുക്കുന്നത്.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സിൽവർ സ്റ്റോം കൈവരിച്ച വളർച്ച എ.ഐ ഷാലിമാറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഒരു മിഡ് സൈസ് പാർക്ക് എന്നതിൽ നിന്നും വർഷംതോറും സിൽവർ സ്റ്റോം വലുതായി. കുട്ടികൾക്കുള്ള റൈഡുകൾക്കൊപ്പം പതിയെ മുതിർന്നവർക്കുള്ള വലിയ റൈഡുകളും കൊണ്ടുവന്നു. ഗുണമേന്മ തന്നെ സംസാരിക്കട്ടെ എന്നതിനാൽ പരസ്യങ്ങളെക്കാൾ സഞ്ചാരികളുടെ മൗത്ത് പബ്ലിസിറ്റിക്ക് പ്രാധാന്യം കൊടുത്തു. ഫലമോ? ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികളാണ് സിൽവർ സ്റ്റോം സന്ദർശിക്കുന്നത്.

Latest Videos

undefined

അതിരിപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ ഇവിടെ വരുന്നവരും മടങ്ങിപ്പോകുന്നത് കാഴ്ച്ചകളിലും അനുഭവത്തിലും മതിമറന്നാണ്.
മുംബൈയിൽ വച്ച് ഇന്ത്യൻ അമ്യൂസ്മെന്റ് പാർക്കുകളുടെ ഒരു പ്രദർശനത്തിൽ പങ്കെടുത്തതാണ് സിൽവർ സ്റ്റോം തുടങ്ങാൻ എ.ഐ ഷാലിമാറിനുള്ള പ്രചോദനം. അന്ന് കേരളത്തിൽ വാട്ടർ തീം പാർക്കിന് അനുകരണീയമായ മാതൃകകൾ തന്നെ കുറവായിരുന്നു.

വെള്ളച്ചാട്ടം മാത്രമുള്ള താരതമ്യേന ഉൾപ്രദേശമായ അതിരപ്പിള്ളിയിൽ വരുന്നവരെ മാത്രം ആശ്രയിച്ച് പാർക്ക് എന്ന ആശയവും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ റിസ്ക് എടുക്കേണ്ട തീരുമാനമായി തോന്നാം. പക്ഷേ, ഷാലിമാർ അതിരപ്പിള്ളി തന്നെ ഉറപ്പിച്ചു. മോഹവിലയ്ക്ക് ഭൂമിയും സ്വന്തമാക്കി. കണക്ക് പിഴച്ചില്ല, ഇതുവരെ ഒരുകോടിയലധികം സന്ദർശകർ സിൽവർ സ്റ്റോമിൽ എത്തിക്കഴിഞ്ഞു.
തുടക്കത്തിൽ 15 റൈഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ മാത്രം ഉദ്ദേശിച്ചായിരുന്നു ഇവ തുടങ്ങിയത്. പിന്നീട് ത്രിൽ റൈഡുകൾ മുതിർന്നവർക്കായി അവതരിപ്പിച്ചു. സ്വഭാവികമായും ഇത് സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചു. ഇപ്പോൾ 50-ൽ അധികം റൈഡുകളാണ് സിൽവർ സ്റ്റോമിലുള്ളത്.

പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത  സിൽവർ സ്റ്റോം അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ പദ്ധതി സ്നോ സ്റ്റോം ആണ്. 25,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മഞ്ഞ് പെയ്യുന്ന ലോകമാണ് സ്നോ സ്റ്റോം. അഭിമാന പദ്ധതിയായി 2017-ൽ സിൽവർ സ്റ്റോം ആരംഭിച്ച സ്നോ സ്റ്റോം സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. പരസ്യവും പ്രൊമോഷനുകളും ഇല്ലാതെ തന്നെ സ്നോ സ്റ്റോമിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു.

വളർച്ചയുടെ അടുത്ത പടവിലാണ് ഇപ്പോൾ സിൽവർ സ്റ്റോം. ചുരുങ്ങിയ കാലം കൊണ്ട് ഉയർന്ന വളർച്ച രേഖപ്പെടുത്തിയ പദ്ധതികൾ പുതിയ പരീക്ഷണങ്ങൾക്ക് കരുത്താകുന്നു. ഇത്തവണ അതിരപ്പിള്ളി മേഖലയുടെ തന്നെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും മാറ്റിയെഴുതാനുള്ള വൻ പദ്ധതികൾക്കാണ് സിൽവർ സ്റ്റോം നേതൃത്വം നൽകുന്നത്.

നാല് ഘട്ടങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ പൂർത്തിയാകുന്നതോടെ പല വിനോദ ഉപാധികൾക്കുള്ള ഇന്ത്യയിലെ ആദ്യത്തെ 'വൺസ്റ്റോപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ' എന്നതാകും സിൽവർ സ്റ്റോമിന്റെ ലേബൽ.  ഫോറസ്റ്റ് വില്ലേജ്, കേബിൾ കാർ, റിസോർട്ട്, കൺവെൻഷൻ ഹാൾ തുടങ്ങിയ പദ്ധതികളാണ് അതിരപ്പിള്ളിയിൽ വരുന്നത്.

ആദ്യ വികസനഘട്ടത്തിൽ ഉൾപ്പെട്ട ആറ് വലിയ റൈഡുകൾ ഇതിനോടകം തന്നെ സഞ്ചാരികൾക്ക് തുറന്നു നൽകി. രണ്ടാമത്തെ ഘട്ടത്തിലുള്ള 12 വലിയ അഡ്വഞ്ചർ റൈഡുകളും ഇപ്പോൾ സിൽവർ സ്റ്റോമിൽ ആസ്വദിക്കാം. അടുത്ത വലിയ പദ്ധതി കേബിൾ കാർ ആണ്. സിൽവർ സ്റ്റോമിന്റെ മുഴുവൻ ആകാശ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകുന്ന കേബിൾ കാർ ചെന്നിറങ്ങുക അതിരപ്പിള്ളിയുടെ വന്യത അതേപടി പകർത്തിയ ഫോറസ്റ്റ് വിലേജിലേക്കാണ്. പശ്ചിമഘട്ടത്തിന്റെ ഒരു ചെറിയ വേർഷനാണ് ഇവിടെ ഉണ്ടാകുക. മരങ്ങളും ചെടികളും ഇടതിങ്ങിയ ഫോറസ്റ്റ് വില്ലേജിൽ പക്ഷികളും മൃഗങ്ങളുമെല്ലാം കണ്ണെത്തും ദൂരത്ത് ഉണ്ടാകും. 2025 സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാകും.

മറ്റൊരു പദ്ധതി സിൽവർ സ്റ്റോം റിസോർട്ട്സ് ആണ്. 40 റിസോർട്ടുകളാണ് സിൽവർ സ്റ്റോം വിഭാവനം ചെയ്യുന്നത്. അത്യാഢംബരത്തിന്റെ പ്രതീകമാകും ഇവ. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ബ്രിട്ടീഷ് ബംഗ്ലാവും ഇതിന്റെ ഭാഗമാണ്. റിസോർട്ടുകൾക്കൊപ്പം ഒരു കൺവെൻഷൻ സെന്ററും സിൽവർ സ്റ്റോം തുറക്കുന്നുണ്ട്. അതിരപ്പിള്ളിയുടെ സൗന്ദര്യത്തിൽ ആഘോഷങ്ങൾ എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിഭംഗിക്ക് ഇണങ്ങുന്ന രീതിയിൽ സിൽവർ സ്റ്റോമിലെ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി അതിരപ്പിള്ളി മാറുമ്പോൾ ആ വികസനത്തിന്റെ ഭാഗമാകാൻ ജനങ്ങൾക്കും കഴിയുമെന്നാണ് ഗുണം. ഓരോ വർഷവും കൃത്യമായ വളർച്ച രേഖപ്പെടുത്തുന്ന സിൽവർ സ്റ്റോം, പരസ്യങ്ങളും വലിയ വാഗ്ദാനങ്ങളും ഇല്ലാതെ സ്ഥിര വളർച്ച നേടുന്ന തീം പാർക്കാണ്. കൂടുതൽ അറിയാൻ വിളിക്കാം - +97156 290 3901 | https://bit.ly/3TGRoAS

 

click me!