ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ അറിയാം; അവസരം ഒരുക്കി അമൃത വിശ്വവിദ്യാപീഠം

By Web Team  |  First Published Aug 7, 2021, 3:29 PM IST

 2021 ആഗസ്റ്റ് 9 മുതൽ 13 വരെ  അമൃത വിശ്വ വിദ്യാപീഠത്തിന്റെ ചെന്നൈ കാമ്പസിലാണ് സാങ്കേതിക ചർച്ചയ്ക്ക് വേദി ഒരുങ്ങുന്നത്


എൻജിനിയറിങ് പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ അറിയുവാനും മനസിലാക്കുവാനും അവസരം ഒരുക്കി അമൃത വിശ്വവിദ്യാപീഠം, 2021 ആഗസ്റ്റ് 9 മുതൽ 13 വരെ അമൃത വിശ്വ വിദ്യാപീഠത്തിന്റെ ചെന്നൈ കാമ്പസിലാണ് സാങ്കേതിക ചർച്ചയ്ക്ക് വേദി ഒരുങ്ങുന്നത്. എൻജിനിയറിങ്, സയൻസ് മേഖലയിൽ ഒട്ടേറെ ബ്രാഞ്ചുകളും വിഷയങ്ങളും ഉണ്ട്. എൻജിനിയറിങ് പഠനരംഗത്ത് 5g, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ മനസിലാക്കുവാനും അഭിരുചി മനസ്സിലാക്കി ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് ആത്മവിശ്വാസത്തോടെ പഠിക്കാനുള്ള മാർഗങ്ങളും ഈ സാങ്കേതിക ചർച്ചയിലൂടെ വഴി ഒരുക്കുന്നു, അമൃത വിശ്വ വിദ്യാപീഠത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് വർക്ക് ഷോപ്പുകൾ നടത്തുന്നത്. എഞ്ചിനീയറിംഗിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കാണ് അമൃത ബ്രിഡ്ജ് പ്രസ്ടുവിന്റെ നേതൃത്വത്തിൽ 10 മണിക്കൂർ നീളുന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സയൻസ്, ടെക്നോളജി, മാത്തമാറ്റിക്സ്, ആർട്ട്സ് എന്നിവ സംയോജിപ്പിച്ചുള്ള ഒരു പാഠ്യപദ്ധതിയാണ് ഇവിടെ ഒരുക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികൾക്കും, എൻജിനിയറിങ്  താൽപ്പര്യമുള്ളവർക്കും സൗജന്യമായി ഈ ഓൺലൈൻ വർക്ക് ഷോപ്പിൽ പങ്കെടുക്കാം.

NAAC- യുടെ ഏറ്റവും ഉയർന്ന റേറ്റിംഗായ 'A' ലഭിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യൂണിവേഴ്സിറ്റിയാണ് അമൃത വിശ്വവിദ്യാപീഠം,  ഒരു മൾട്ടി കാമ്പസ്, മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിവേഴ്സിറ്റികൂടിയാണിത്. 
മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലായി  ആറ് കാമ്പസുകളുണ്ട് അമൃത സർവകലാശാലയ്ക്ക്. കേരളം, തമിഴ്നാട്, കർണാടക, എന്നി സംസ്ഥാനങ്ങളിലാണ് കാമ്പസുള്ളത്. തമിഴ്നാട്ടിലെ എട്ടിമഡായിലാണ്  യൂണിവേഴ്സിറ്റി ആസ്ഥാനം. അമേരിക്കയിലെ മികച്ച സർവകലാശാലകളുമായും ഐവി ലീഗ് സർവകലാശാല, യൂറോപ്യൻ സർവകലാശാലകളും ഉൾപ്പെടെയുള്ളവയുമായി അമൃത സർവകലാശാല നിരന്തരം സഹകരിക്കുന്നു. അമൃതയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലോകത്തിലെ മുന്‍നിര യൂണിവേഴ്സിറ്റികളുമായുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, ഇന്റഗ്രേറ്റഡ് കോഴ്സുകള്‍, എന്നിവയുടെ പ്രയോജനം ലഭിക്കുന്നു.

Latest Videos

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് :amrita.edu/btech

click me!