VKC പ്രൈഡ് EEZY ശേഖരത്തിന് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സോഫ്റ്റ് PU പാദരക്ഷ എന്ന പ്രത്യേകതയുണ്ട്.
അമിതാഭ് ബച്ചൻ VKC പാദരക്ഷാ ബ്രാൻഡ് അംബാസിഡർ ആകുന്നു. ഈ അസോസിയേഷൻ ഇന്ത്യയിലെ ബ്രാൻഡ് എൻഡോഴ്സ്മെന്റ്കളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം ആദ്യമായാണ് അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ ഒരു പാദരക്ഷാ ബ്രാൻഡിനെ എൻഡോർസ് ചെയ്യുന്നത്. പാദരക്ഷയിലെ പ്രശസ്തമായ പേരായ VKC, എല്ലാ ഇന്ത്യക്കാർക്കും താങ്ങാനാവുന്ന വിലക്ക് PU പാദരക്ഷകൾ അവതരിപ്പിച്ചുകൊണ്ട് പാദരക്ഷാ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. അതോടൊപ്പംതന്നെ ജനകീയ വിപണി വിഭാഗമടക്കം രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന PU പാദരക്ഷാ ബ്രാൻഡായി മാറുകയും ചെയ്തു. VKC യുടെ ലീഡ് ബ്രാൻഡ് VKC പ്രൈഡ് കഠിനാധ്വാന മനോഭാവം കൊണ്ട് പാദരക്ഷാ വ്യവസായത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മികച്ച വിലയ്ക്കൊത്ത മൂല്യമുള്ള ബ്രാൻഡ് ആണ്.
2021 ഓഗസ്റ്റിൽ, VKC പ്രൈഡ് PU പാദരക്ഷാ നിർമ്മാണത്തിൽ ഒരു പുതിയ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് EEZY എന്ന പേരിൽ ഒരു പുതിയ ശേഖരം ആരംഭിച്ചു. VKC പ്രൈഡ് EEZY ശേഖരത്തിന് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സോഫ്റ്റ് PU പാദരക്ഷ എന്ന പ്രത്യേകതയുണ്ട്. “VKC യുമായി ചേർന്ന് പ്രവർത്തിക്കുവാനും ‘കഠിനാധ്വാനം ആഘോഷമാക്കു’ എന്ന സന്ദേശത്തിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. എന്റെ കരിയർ ജീവിതത്തിൽ ആദ്യമായി ഒരു പാദരക്ഷ ബ്രാൻഡ് എൻഡോർസ് ചെയ്യുകയാണ് അത് VKC യോടൊപ്പമാണെന്നെത്തിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്” . VKC യുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ മുൻനിർത്തി അമിതാഭ് ബച്ചൻ പറഞ്ഞു.
“ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചൻ നോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ VKC ഗ്രൂപ്പ്പിനു അഭിമാനമുണ്ട്. VKC ഗ്രൂപ്പിനെ സംഭവിച്ചടത്തോളം അമിതാഭ് ബച്ചൻ ഒരു ബ്രാൻഡ് അംബാസിഡർ മാത്രമല്ല ഏറ്റുവും മികച്ച പ്രൊഡക്ടുകളും പുതിയ ഫാഷനുകളും നവീനതകളുമായി ചൈനക്കൊപ്പം മത്സരിച്ചു മുന്നേറി പാദരക്ഷ നിർമാണമേഖലയിലെ നേതൃസ്ഥാനത്തേത്തി ഇന്ത്യയിലെ പാദരക്ഷ വ്യവസായത്തിനാകെ പ്രചോദനമേകുവാനുള്ള കരുത്തുകൂടി ആണ്” . ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വികെസി റസാഖ് പറഞ്ഞു.
അമിതാഭ് ബച്ചനൊപ്പം ഇന്ത്യ ഒട്ടാകെ 'കഠിനാധ്വാനം ആഘോഷിക്കൂ' (Celebrate Hard Work) എന്ന ക്യാംപെയ്ൻ VKC ഗ്രൂപ്പ് ഉടൻ ആരംഭിക്കും. ഈ മഹാനടന്റെ 50 വർഷത്തെ കഠിനാധ്വാനം നിറഞ്ഞ ജീവിതം തന്നെ ഉദാഹരണമാക്കി 'കഠിനാധ്വാനം ആഘോഷമാക്കുക ' എന്ന ക്യാമ്പയ്ഗൻ തീർച്ചയായും ഇന്ത്യക്കു പ്രചോദനമാകും. “VKC പ്രൈഡിനായുള്ള തന്ത്രം ഞങ്ങൾ ആവിഷ്കരിക്കുമ്പോൾ, ഉൽപ്പന്നത്തിന്റെ രണ്ട് യഥാർത്ഥ സവിശേഷതകൾ - ദീർഘകാലവും സത്യസന്ധവുമായ വിലനിർണ്ണയം നമ്മളെ 'കഠിനാധ്വാനവും' 'ആഘോഷവും' എന്ന ബ്രാൻഡ് നിർവചനത്തെ ലളിതവും നേരായ ചിന്തയുള്ളതുമായ ബഹുജന പ്രേക്ഷകരുമായി ബന്ധപ്പെടാൻ സഹായിച്ചു. കഠിനാധ്വാനം എന്ന ഈ ബ്രാൻഡ് ശബ്ദം, ബ്രാൻഡ് കമ്മ്യൂണിക്കേഷനിലേക്ക് വ്യാപിക്കുന്നതിനുമുമ്പ്, സ്ട്രാറ്റജി ഘട്ടത്തിൽ നിന്ന് തന്നെ മിസ്റ്റർ ബച്ചനല്ലാതെ മറ്റൊരു സെലിബ്രിറ്റിയും ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല ”, ബ്രേക്ക് ത്രൂ ബ്രാൻഡ് & ബിസിനസ് കൺസൾട്ടിംഗ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു. അമിതാഭ് ബച്ചൻ അംബാസഡർ ആയി ഇന്ത്യയിലെ അതിവേഗം വളരുന്ന വിപണിയിൽ സുശക്തമായി ചുവടുറപ്പിച്ചു കൊണ്ട് പാദരക്ഷകളിലെ ആഗോള സാന്നിധ്യമായി മാറാൻ VKC സുസജ്ജമാണ്. അമിതാഭ് ബച്ചൻ ടൊപ്പം കഠിനാധ്വാനത്തിന്റെ മൂല്യമുയർത്തി ജനലക്ഷങ്ങൾക്കു പ്രചോദനമേകാനും ഇന്ത്യയുടെ അഭിവൃദ്ധിക്ക് നിദാനമാകാനും 'കഠിനാധ്വാനം ആഘോഷമാക്കുക’ എന്നതിലൂടെ സാധിക്കുമെന്ന് പ്രതീഷിക്കുന്നു.