ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനി, ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം 18000 രൂപ! വിശദീകരണവുമായി കമ്പനി

By Web TeamFirst Published Aug 19, 2024, 9:49 AM IST
Highlights

രണ്ടര ലക്ഷം രൂപ വാർഷിക ശമ്പളം നൽകുന്നത് എഞ്ചിനീയറിങ് ഇതര വിഭാഗങ്ങളിലെത്തുന്ന തുടക്കക്കാരായ ഡിഗ്രി ബിരുദധാരികൾക്കാണെന്നാണ് കോഗ്നിസന്‍റിന്റെ വിശദീകരണം

ദില്ലി: തുച്ഛ ശമ്പളത്തിന്‍റെ പേരിലുള്ള വിമർശനത്തിൽ വിശദീകരണവുമായി പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ്. രണ്ടര ലക്ഷം രൂപ വാർഷിക ശമ്പളം നൽകുന്നത് എഞ്ചിനീയറിങ് ഇതര വിഭാഗങ്ങളിലെത്തുന്ന ഡിഗ്രി ബിരുദധാരികൾക്കാണ്. എഞ്ചിനീയറിങ് വിഭാഗത്തിൽ തുടക്കാർക്ക് 4 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാർഷിക ശമ്പളമെന്നും കമ്പനി വിശദമാക്കുന്നത്. ഞായറാഴ്ചയാണ് വിഷയത്തിൽ കമ്പനി വിശദീകരണവുമായി എത്തിയത്. 

എൻജിനിയറിംഗ് പശ്ചാത്തലത്തിൽ നിന്ന് അല്ലാതെയുള്ള തുടക്കക്കാർക്കായുള്ള റിക്രൂട്ട്മെന്റിലെ വിവരങ്ങളാണ് വലിയ രീതിയിൽ തെറ്റിധരിക്കപ്പെട്ടതെന്നും  കോഗ്നിസന്‍റ് അമേരിക്കാസ് പ്രസിഡന്റ് സൂര്യ ഗുമ്മാടി വിശദമാക്കുന്നു. ബിരുദവിദ്യാർത്ഥികളുടെ പരിശീലനത്തിനും മറ്റുമായി ആദ്യ വർഷങ്ങളിൽ 2 മുതൽ 3  ലക്ഷം രൂപ വരെ ചെലവിടുന്നുവെന്നും കമ്പനി വിശദമാക്കി.  നേരത്ത 1 ശതമാനത്തിൽ താഴെ ഇൻക്രിമെന്റ് പ്രഖ്യാപിച്ചതിനും സ്ഥാപനം രൂക്ഷ വിമർശനം നേരിട്ടിരുന്നു. കമ്പനിയുടെ റിക്രൂട്ട്മെന്റ് പരസ്യം വൈറലായതിന് പിന്നാലെ കോഗ്നിസന്‍റിന്‍റെ സിഇഒ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. 

Latest Videos

മാസം 20,000 രൂപ ശമ്പളം രൂപ നികുതിയും പിഎഫും കഴിഞ്ഞ് കയ്യില്‍ കിട്ടുക 18,000 രൂപ മുതല്‍ 19,000 രൂപ വരെ എന്നാണ് അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റുകളുടെ ശമ്പള പാക്കേജായി സ്ഥാപനം പുറത്ത് വിട്ട പരസ്യം. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കോഗ്നിസന്‍റിന് വലിയ ട്രോളാണ് നേരിടേണ്ടി വന്നത്. കാരണം രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നവരില്‍ ഒരാളാണ് കോഗ്നിസന്‍റിന്‍റെ സിഇഒ എന്നുള്ളത് തന്നെ. 186 കോടി രൂപയാണ് കോഗ്നിസന്‍റ് സിഇഒ രവികുമാറിന്‍റെ വാര്‍ഷിക ശമ്പളം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!