അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

By Web Team  |  First Published Dec 19, 2024, 11:42 PM IST

എയർ ടിക്കറ്റ്, ഫോറക്സ്, വിസ സർവ്വീസ്, ഹജ്ജ്, ഉംറ പാക്കേജുകൾ, ഹോളിഡേ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങി യാത്ര സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും


അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. അക്ബർ ട്രാവൽസിന് കീഴിലെ വിവിധ സംരംഭങ്ങളെ ഏകോപിച്ചു കൊണ്ടുള്ള പുതിയ ഓഫീസാണ് പൊന്നാനിയിൽ തുടക്കം കുറിച്ചത്.

പൊന്നാനി പൊലീസ് സ്റ്റേഷന് എതിർവശത്താണ് പുതിയ ഓഫീസ് പ്രവർത്തിക്കുക. 24 മണിക്കൂർ സേവനം ഓഫീസിൽ ലഭ്യമാവും. എയർ ടിക്കറ്റ്, ഫോറക്സ്, വിസ സർവ്വീസ്, ഹജ്ജ്, ഉംറ പാക്കേജുകൾ, ഹോളിഡേ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങി യാത്ര സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും.

Latest Videos

undefined

പുതിയ ഓഫീസിന്റെ ഉദ്ഘാടനം അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ കെ.വി അബ്ദുൾ നാസറും, ഓൾ ഇന്ത്യ  ഓഡിറ്റിങ് ആന്റ് അക്കൗണ്ടിങ് ബാക്ക് ഓഫീസ് ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഡയറക്ടർ ആഷിയ നാസറും നിർവ്വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി. ചീഫ് ഫിനാൻസ് ഓഫീസർ എൻ.പി രാജേന്ദ്രൻ,   വൈസ് പ്രസിഡന്റ് ടി.വി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു

click me!