അജ്മൽ ബിസ്മിയിൽ 8 കോടിയുടെ സമ്മാനങ്ങളുമായി ഗ്രേറ്റ് ഫെസ്റ്റീവ് സെയിൽ

By Web Team  |  First Published Oct 2, 2021, 10:19 AM IST

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്


ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന - വില്‍പ്പനാന്തര സേവനങ്ങളോടെ പ്രമുഖ ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജെറ്റുകൾ, ഹോം അപ്ലയൻസുകൾ തുടങ്ങിയവ വൻ വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. ബ്രാന്‍റഡ് സ്മാര്‍ട്ട് ടിവികളുടെ മികച്ച കളക്ഷനും,  പ്രമുഖ ബ്രാന്‍റുകളുടെ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് എന്നിവയും, മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന ബ്രാന്‍റഡ് വാഷിങ്ങ് മെഷീനുകളും റെഫ്രിജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എസികളും എല്ലാം മികച്ച ഓഫറിൽ ഗ്രേറ്റ് ഫെസ്റ്റീവ് സെയിലിൽ അണിനിരത്തിയിരിക്കുന്നു. എല്ലാ  ഉൽപ്പന്നങ്ങൾക്കും  ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവ് അജ്മൽ ബിസ്മി ഉറപ്പുനൽകുന്നു. ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ  ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. കമ്പനി നല്‍കുന്ന വാറന്‍റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചിലവുകുറഞ്ഞ രീതിയില്‍ എക്സ്റ്റെന്‍റഡ് വാറന്‍റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. 3999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 1 കിലോ ബിസ്മി പ്രൈഡ് ആട്ട, 1 കിലോ പഞ്ചസാര, ന്യൂജേഴ്സി മിൽക്ക് തുടങ്ങിയവ 1 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകർഷണം. കൂടാതെ, നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ തയ്യാറാണ്. മികച്ച ഓഫറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും ഗ്രേറ്റ് ഫെസ്റ്റീവ് സെയിലിലൂടെയും അതുതന്നെയാണ് ലക്ഷ്യമിടുന്നതെന്നും മാനേജിങ്ങ് ഡയറക്ടര്‍ വി. എ.അജ്മല്‍ അറിയിച്ചു.

click me!