ഇന്ന് 535 രൂപയിലാണ് ഓഹരി വില്‍പ്പന തുടങ്ങിയത്.
മുംബൈ: ഡിസംബറില്‍ മാത്രം 11000 പേര്‍ എയര്‍ടെലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയിലും കമ്പനിക്ക് തിരിച്ചടി. എയര്‍ടെലിന്‌റെ ഒരു ഓഹരിക്ക് 535.35 ആയിരുന്നു ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ വില. ഇത് 2.78 ശതമാനം ഇടിഞ്ഞ് 520.45 രൂപയായി. ഉപഭോക്താക്കളുടെ എണ്ണം 327.29 ദശലക്ഷത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണിത്.
ഇന്ന് 535 രൂപയിലാണ് ഓഹരി വില്‍പ്പന തുടങ്ങിയത്. 3.33 ലക്ഷം ഷെയറുകള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു. 17.52 കോടിയുടെ ഇടപാടാണ് ഇതിലൂടെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 81.11 ശതമാനത്തിന്‌റെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം എയര്‍ടെലിന്‌റെ ഓഹരിയില്‍ 15 ശതമാനത്തിന്‌റെ വര്‍ധനവുണ്ടായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ എയര്‍ടെലിന്‌റെ ഓഹരികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 568.60 ല്‍ എത്തിയിരുന്നു. എയര്‍ടെല്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകം ഡിസംബറിലെ നിരക്ക് വര്‍ധനയാണെന്നാണ് അനുമാനം.