"പുരുഷന്മാരെ കുറ്റം പറയാനുള്ള ഉപകരണമാണ് ഇത്തരം ചിത്രങ്ങളെന്ന് തെറ്റായ ഒരു പ്രചരണമുണ്ട്"
ഇടക്കാലത്ത് പറയാതിരുന്ന പല വിഷയങ്ങളും ഇന്നത്തെ മലയാള സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ലിംഗനീതി അത്തരത്തില്‍ ഒരു വിഷയമാണ്. ഈ വിഷയം സംസാരിച്ച ചില സിനിമകള്‍ സമീപകാലത്ത് വലിയ രീതിയില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വിഷയത്തിന്‍റെ ഗൗരവം കൊണ്ടും അത് ഉള്ളില്‍ തട്ടുംവിധം പറയുന്നതുകൊണ്ടും തിയറ്ററുകളിലുള്ള ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. ശ്രുതി ശാരണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രമ്യ നമ്പീശനും അനാര്‍ക്കലി മരക്കാരും അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും തിയറ്ററില്‍ പ്രേക്ഷകര്‍ എത്തുന്നില്ല എന്നത് അണിയറക്കാരെ വിഷമിപ്പിക്കുന്നുണ്ട്. ചിത്രം ഒടിടിയില്‍ കാണാനിരിക്കുകയാണ് പലരുമെന്ന് പറയുന്നു ശ്രുതി ശാരണ്യവും രമ്യ നമ്പീശനും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍.
ചിത്രം തിയറ്ററില്‍ തന്നെ കാണൂ എന്ന് പറയുന്നതിന് കാരണമുണ്ടെന്ന് പറയുന്നു രമ്യ നമ്പീശന്‍- സ്ത്രീകളുടെ കൂട്ടായ്മയില്‍ നിന്ന് വരുന്ന സിനിമയോട് നമ്മുടെ സമൂഹത്തിന് ഒരു എതിര്‍പ്പ് ഉണ്ട്. പുരുഷന്മാരെ കുറ്റം പറയാനുള്ള ഉപകരണമാണ് ഇത്തരം ചിത്രങ്ങളെന്ന് തെറ്റായ ഒരു പ്രചരണമുണ്ട്. എന്ത് ചെയ്താലും എതിരഭിപ്രായങ്ങള്‍ വരുന്നത് സങ്കടമാണ്. സിനിമ കാണാത്തവരാണ് വിമര്‍ശനവുമായി വരുന്നത്. പലരും ഒടിടിയില്‍ പടം എന്ന് വരും എന്ന് ചോദിക്കുന്നുണ്ട്. പക്ഷേ അതിന് ഇപ്പോള്‍ കൃത്യമായി ഒരു ഉത്തരമില്ല. അതുകൊണ്ടാണ് ചിത്രം തിയറ്ററില്‍ കാണൂ എന്ന് വീണ്ടും വീണ്ടും പറയുന്നത്, രമ്യ പറയുന്നു.
undefined
ഈ സിനിമ കാണാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരിലേക്കും ഇത്തരമൊരു ചിത്രം തിയറ്ററുകളില്‍ ഉണ്ടെന്ന വിവരം എത്തിയോ എന്ന് അറിയില്ല. അവരില്‍ പലരും ഒടിടിയില്‍ ചിത്രം കാണാന്‍ താല്‍പര്യപ്പെടുന്നവരുമായിരിക്കും. 2018 മുതല്‍ മനസിലുള്ള ചിന്തയാണ്. സിനിമയ്ക്കെതിരെ വലിയ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്ത പെണ്ണുങ്ങള്‍ ഉണ്ടാക്കിയ സിനിമ എന്നൊക്കെയാണ് കമന്‍റുകള്‍, സംവിധായിക ശ്രുതി ശാരണ്യം പറയുന്നു. അതേസമയം കൗമാരക്കാരായ പ്രേക്ഷകരില്‍ പലരും ചിത്രം കണ്ട് പങ്കുവച്ച അഭിപ്രായങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണെന്നും ശ്രുതി പറയുന്നു.
ALSO READ : ജോജു, ചെമ്പന്‍, നൈല, കല്യാണി; ജോഷിയുടെ പുതിയ ചിത്രത്തിന് നാളെ ആരംഭം