സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്‍ററിന്‍റെ യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; പത്താം ക്ലാസുകാർക്ക് ജൂലൈ 31 വരെ അപേക്ഷ

By Web Team  |  First Published Jun 25, 2022, 3:13 PM IST

പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി പരിചിയപ്പെടുത്തിയിട്ടുള്ളത്. 


തിരുവനന്തപുരം: സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്‍ററിന്‍റെ (State resource centre) ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സെഷനില്‍ നടത്തുന്ന (yoga certificate programme) യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി പരിചിയപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്‍റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ്  നടത്തുന്നത്.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്‍റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 04712325101, 8281114464 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ്‌ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 31. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ ആനന്ദം യോഗ& മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം-9446605436, സറൈസ്അക്കാദമി, എറണാകുളം - 9446607564, പതഞ്ജലിയോഗ, എറണാകുളം - 9020852888,     ശ്രീ പതഞ്ജലിയോഗാലയ, എറണാകുളം - 8281505094, ആത്രേയംയോഗ, എറണാകുളം-9446354736, എന്‍ലൈറ്റ് കോളേജ്, വാത്തിയായത്ത് ആശുപത്രിക്ക്‌സമീപം, പി.പി. റോഡ്, പെരുമ്പാവൂര്‍: 9048105832, 9645835831
 

Latest Videos

click me!