അർപ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു രുക്മിണിയുടെ കൈമുതല്‍. അങ്ങനെ ആദ്യ ശ്രമത്തിൽ തന്നെ പലരും പല വട്ടം പതറിയ പരീക്ഷയിൽ വിജയവും നേടി. ഒരു കോച്ചിംഗിനും പോകാതെ സ്വന്തമായി പഠിച്ചാണ് രുക്മിണി ഈ നേട്ടം സ്വന്തമാക്കിയത്.
രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് യുപിഎസ്‌സി പ്രിലിമിനറി എഴുതുന്നത്. അവരിൽ കുറച്ചുപേർക്ക് മാത്രമേ പ്രധാന പരീക്ഷയിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. പിന്നീട് അവിടെ നിന്ന് അഭിമുഖത്തിലേക്ക് കടക്കുന്നവര്‍ കുറച്ച് പേര്‍ മാത്രമായിരിക്കും. വര്‍ഷങ്ങള്‍ നീണ്ട കോച്ചിംഗ് ക്ലാസുകളാണ് ഈ കടമ്പകള്‍ ഒന്ന് കടന്നു കിട്ടാനായി ഉദ്യോഗാര്‍ത്ഥികള്‍ അറ്റൻഡ് ചെയ്യാറുള്ളത്.
എന്നാല്‍, 2011ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ മൂന്ന് ഘട്ടങ്ങളും യാതൊരു സഹായവുമില്ലാതെ വിജയിച്ച് ഐഎഎസ് ഓഫീസറായി മാറിയ രുക്മിണിയും ജീവിതം ശരിക്കും അടുത്തറിയേണ്ടത് തന്നെയാണ്. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിനിയായ രുക്മിണി റിയാര്‍ ഇന്നും ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.
undefined
രുക്മിണി റിയാർ സ്കൂളിൽ ഒരു ശരാശരി വിദ്യാർത്ഥിനി മാത്രമായിരുന്നു. ആറാം ക്ലാസില്‍ പോലും തോറ്റു പോയ ഒരു വിദ്യാര്‍ത്ഥിനി. പിന്നീട്, ഡൽഹൗസിയിലെ സേക്രഡ് ഹാർട്ട് സ്കൂളിലേക്ക് മാറുകയും അവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. അതിന് ശേഷം അമൃത്‌സറിലെ ഗുരു നാനാക് ദേവ് സർവകലാശാലയിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ രുക്മിണി ബിരുദം നേടി. തുടർന്ന് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം നേടുകയും സോഷ്യൽ സയൻസസിൽ സ്വർണ മെഡൽ നേടുകയും ചെയ്തു മുന്നേറി.
ബിരുദാനന്തര ബിരുദത്തിന് ശേഷം രുക്മിണി മൈസൂരിലെ അശോദ്യ, മുംബൈയിലെ അന്നപൂർണ മഹിളാ മണ്ഡലം തുടങ്ങിയ എൻജിഒകളിൽ പരിശീലനം നേടി. ഒരു എൻജിഒയിൽ ജോലി ചെയ്യുമ്പോഴാണ് സിവിൽ സർവീസ് എന്ന ലക്ഷ്യം മനസില്‍ കയറി കൂടുന്നത്. തുടര്‍ന്ന് യുപിഎസ്‌സി പരീക്ഷയെ കുറിച്ച് കൂടുതല്‍ മനസിലാക്കി. ഇന്‍റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം രുക്മണി യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങി.
അർപ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു രുക്മിണിയുടെ കൈമുതല്‍. അങ്ങനെ ആദ്യ ശ്രമത്തിൽ തന്നെ പലരും പല വട്ടം പതറിയ പരീക്ഷയിൽ വിജയവും നേടി. ഒരു കോച്ചിംഗിനും പോകാതെ സ്വന്തമായി പഠിച്ചാണ് രുക്മിണി ഈ നേട്ടം സ്വന്തമാക്കിയത്. യുപിഎസ്‍സി നേടാനായി ചെയ്ത കാര്യങ്ങളെ കുറിച്ചും രുക്മിണി തുറന്ന് പറഞ്ഞിരുന്നു. ആറ് മുതൽ 12 വരെ ക്ലാസുകളിലെ എൻസിഇആർടി പുസ്തകങ്ങളെയാണ് താൻ ആശ്രയിക്കുന്നതെന്നും മാസികകളും പത്രങ്ങളും പതിവായി വായിക്കാറുണ്ടെന്നും രുക്മിണി പറഞ്ഞു. ഈ രണ്ട് കാര്യങ്ങള്‍ ചെയ്താല്‍ യുപിഎസ്‍സി ബാലികേറാമല നിഷ്പ്രയാസം ആണെന്നും രുക്മിണി ആത്മവിശ്വാസത്തോടെ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം