ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്ക് വാക്ക് ഇൻ ഇന്‍റർവ്യൂ; പ്ലസ് ടു പാസായ പെൺകുട്ടികൾക്ക് അവസരം

By Web Team  |  First Published Oct 19, 2022, 10:24 PM IST

ജോബ് ഫെയറിന്‍റെ ഭാഗമായുള്ള വാക്ക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്‍ററിൽ വച്ച് നടക്കും


തിരുവനന്തപുരം: ടാറ്റാ ഇലക്ട്രോണിക്സിൽ ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്ക് വാക്ക് ഇൻ ഇന്‍റർവ്യൂ. പ്ലസ് ടൂ പാസായ 18 നും 20 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ജോലി ലഭിച്ച് ഒരു വർഷത്തിനു ശേഷം ഉപരിപഠനത്തിനും ടാറ്റാ ഇലക്ട്രോണിക്സ് അവസരം ഒരുക്കുന്നു. കൂടാതെ 16,577 രൂപ മുതൽ വേതനം ലഭിക്കും. തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്‍റർ, നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം , R tree ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്‍റെ ഭാഗമായുള്ള വാക്ക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്‍ററിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9188035450, 8943455543, 9947092846. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSfXhTcQk36sz7xqtoAWF5wdoWIOaNZcNRe8keDXvYCFSUdcRg/viewform

Latest Videos

undefined

കേരള സർവകലാശാലയിൽ ഒഴിവുകൾ, കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

അതേസമയം കേരള സർവകലാശാലയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത പാളയം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ Towards Knowledge Society: The Gender Question in the Age of Blended Learning എന്ന പ്രോജക്ടിലേക്കായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ് ഉണ്ടെന്നതാണ്. പതിനൊന്ന് മാസ കാലാവധിയിലേക്ക് പ്രതിമാസം പതിനായിരം രൂപ  മാസവേതന വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിലാകും നിയമനം നടത്തുകയെന്ന് കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ്സ് MA English Language and Literature ബിരുദാനന്തര ബിരുദം. NET, B.Ed എന്നിവയാണ് യോഗ്യതയായി വേണ്ടത്. ജെൻഡർ പഠന മേഖലയിൽ അവബോധവും വേണം.

click me!