കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികള്‍
തൃശൂര്‍: കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികള്‍. കല്ലേറ്റുങ്കരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷി കുട്ടികളുടെ തൊഴില്‍ പരിശീലന പദ്ധതിയായ എം വോക്കിന് കീഴില്‍ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുര രുചിക്കൂട്ടുകളുടെ സൃഷ്ടാക്കള്‍.
ആറുമാസത്തെ പരിശീലന കാലയളവില്‍ വിവിധതരം കേക്കുകള്‍, ചോക്ക്‌ലെറ്റുകള്‍, ഷേക്കുകള്‍, സാലഡുകള്‍ തുടങ്ങിയവയാണ് കുട്ടികള്‍ തയാറാക്കാന്‍ പഠിക്കുന്നത്. ഇതുവഴി സ്വന്തം കഴിവ് കൊണ്ടുതന്നെ ജീവിതം കരുപിടിപ്പിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുമെന്ന് നിപ്മര്‍ എക്‌സി. ഡയറക്ടര്‍ ഇന്‍ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കല്‍, അളവ് നിര്‍ണയിക്കല്‍, ബേക്കിങ്, ഗാര്‍നിഷിങ്, വിളമ്പി നല്‍കല്‍, പാക്കിങ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളില്‍ പ്രായോഗികമായ പരിശീലനം നേടുന്നതിനും അവസരമുണ്ട്.
undefined
കൂടാതെ പ്രാദേശിക വ്യാപാരമേളകളില്‍ പങ്കെടുത്ത് വിപണി ഇടപെടലുകള്‍ പരിശീലനവും ലഭിക്കുന്നു. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില്‍ കേക്ക്‌മേളകള്‍, ഭക്ഷ്യമേളകള്‍ എന്നിവയില്‍ പങ്കെടുത്ത് വിപണി തന്ത്രങ്ങള്‍ അഭ്യസിക്കുന്നതിനും പരിശീലന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് സാധിക്കും. ആദ്യഘട്ടത്തില്‍ എട്ടു കുട്ടികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
വനിത കമ്മിഷന്‍ സിറ്റിംഗ്
തിരുവനന്തപുരത്ത്: വനിത കമ്മിഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ 12നും 13നും രാവിലെ 10 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കും. വനിത കമ്മിഷന്‍ സിറ്റിംഗ് എറണാകുളത്ത്: വനിത കമ്മിഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ 14നും 15നും രാവിലെ 10 മുതല്‍ എറണാകുളം ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം