വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രവേശനം ഓഗസ്റ്റ് 5 മുതൽ; അപേക്ഷ നടപടികളിങ്ങനെ...

By Web Team  |  First Published Aug 4, 2022, 9:03 AM IST

ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളിൽ പ്രവേശനം നേടാം. 


തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) (vocational higher secondary) വിഭാഗം ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള (first allotment) ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ് അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. First Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം. 

ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ഓഗസ്റ്റ് 10, വൈകിട്ട് നാലിനു മുമ്പ് അലോട്ട്‌മെന്റ ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Latest Videos

undefined

ഐടിഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക് / നോൺമെട്രിക് ട്രേഡുകളിലേക്ക് 2022-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള SCDD I.T.I ADMISSION 2022 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. ഓഗസ്റ്റ് 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യൻകാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2316680. ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത ഡി.സി.എ, ഡി.സി.എ (എസ്), പി.ജി.ഡി.സി.എ കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ (എസ്) കോഴ്‌സിനും, ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്‌സിനും ചേരാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.

 

click me!