കെല്‍ട്രോണില്‍ പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പരിശീലനം

By Web Team  |  First Published Dec 15, 2022, 8:20 AM IST

തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് റെസിഡൻഷ്യൽ കോഴ്‌സുകൾ നടത്തുന്നത്. 


തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് റെസിഡൻഷ്യൽ കോഴ്‌സുകൾ നടത്തുന്നത്. പരിശീലനം സൗജന്യം. നിബന്ധനകൾക്ക് വിധേയമായി റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ 31നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.

സീനിയര്‍ അക്കൗണ്ടന്റ് നിയമനം
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2261680

Latest Videos

ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ
വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ബി.എഡ് ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

click me!