പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ആപേക്ഷ ക്ഷണിച്ചു. ഡിഗ്രി,ബി.ടെക് (എം.സി.എ) കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്‌സുകൾ നടക്കുക. പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും. അപേക്ഷകൾ ആഗസ്റ്റ് 10 ന് മുൻപായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 73567899917
ഇ - ശ്രം രജിസ്ട്രേഷൻ ആറ് ലക്ഷത്തിലേക്ക്
ജില്ലയിൽ അസംഘടിത തൊഴിലാളികളുടെ ഇ - ശ്രം പോർട്ടലിലെ രജിസ്ട്രേഷൻ ആറു ലക്ഷത്തിലേക്ക്. ഇ.എസ്.ഐ , ഇ.പി.എഫ് അംഗമല്ലാത്ത 16 നും 50 വയസിനും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഇ - ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇ - ശ്രം രജിസ്ട്രേഷൻ നിർബന്ധമായിരിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം 2 ലക്ഷം രൂപയുടെ സൗജന്യ അപകട മരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കോമൺ സർവീസ് സെന്റർ, അക്ഷയ, ജനസേവന കേന്ദ്രങ്ങങ്ങൾ എന്നിവ വഴി സൗജന്യമായി ഇ - ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആധാറും ബെൽ നമ്പറും ലിങ്ക് ചെയ്തിട്ടുള്ളവർക്ക് സ്മാർട്ട് ഫോണുകൾ വഴിയും രജിസ്റ്റർ ചെയ്യാൻ സാധിക്കും. register.eshram.gov.in എന്ന സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ വെബ്സൈറ്റിൽ സെൽഫ് രജിസ്ട്രേഷൻ എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ നൽകി കാപ്ച ശരിയായി രേഖപ്പെടുത്തി പി.എഫ്, ഇ.എസ്.ഐ. എന്നിവയിൽ അംഗമല്ലെന്ന് രേഖപ്പെടുത്തുക. തുടർന്ന് ആധാർ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തി വിവരങ്ങൾ ഉറപ്പു വരുത്തണം. രക്ഷാകർത്താവിന്റെ പേര്, ജോലി, ബാങ്ക് അക്കൗണ്ട് മുതലായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിച്ച് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇ - ശ്രം രജിസ്റ്റർ ചെയ്യാത്തവർ ഉടനെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 14434 , ഫോൺ - 0487-2360469, 8547655269