ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്.
തിരുവനന്തപുരം: ബി എസ് എന്‍ എല്‍ (BSNL) ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ (Optical Fibre Technician Course) കോഴ്‌സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സില്‍ തിരുവനന്തപുരത്തുള്ള ബി എസ് എന്‍ എല്‍ ആര്‍ടിടിസിയില്‍ വച്ചുള്ള പരിശീലനവും വിവിധ ബി.എസ്.എന്‍.എല്‍ യൂണിറ്റുകളില്‍ വച്ചുള്ള പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. അടുത്ത ബാച്ച് ജൂലൈ 25 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇതരസംസ്ഥാന തൊഴിലാളികൾ ക്ഷേമപദ്ധതിയിൽ അംഗമാകണം
കോട്ടയം: കേരളത്തിൽ തൊഴിൽ ഉടമയുടെ കീഴിലോ സ്വന്തം നിലയിലോ ജോലി ചെയ്യുന്ന എല്ലാ ഇതരസംസ്ഥാനതൊഴിലാളികളും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗമായി അംഗത്വകാർഡ് സൂക്ഷിക്കണം. സർക്കാർ രൂപീകരിക്കുന്ന ഗസ്റ്റ് ആപ്പ് വഴി തൊഴിലാളികളെ അംഗങ്ങളാക്കുന്നതിന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർമാണജോലികൾ, വ്യാപാരസ്ഥാപനങ്ങൾ, വസ്ത്രവിൽപ്പനശാലകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനത്തിൽ താത്ക്കാലികമായോ സ്ഥിരമായോ പണിയെടുക്കുന്ന എല്ലാ ഇതരസംസ്ഥാനതൊഴിലാളികളും അംഗത്വകാർഡ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേരള കെട്ടിട നിർമാണതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ശാസ്ത്ര സാഹിത്യപുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു; അവാർഡ് ലഭിക്കുന്ന വിഭാഗങ്ങളിവയാണ്...
ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം
എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജ്/ മെഡിക്കൽ കോളജ്, ആർട്‌സ് ആൻഡ് സയൻസ് കോളജ്, പോളിടെക്‌നിക്ക് കോളജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകരിൽ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്വകാര്യ സ്വാശ്രയ കോളജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജ്ക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഓഗസ്റ്റ് 21 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാഫോറവും www.ceds.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.