അഞ്ചാംക്ലാസ് യോഗ്യതയുള്ള പതിനെട്ടു വയസ്സ് പൂര്‍ത്തീകരിച്ച യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പെയിന്റിങ്ങ് ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കും പ്രവേശനം തേടാം.
തിരുവനന്തപുരം: നതെര്‍ലാന്‍ഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്സോ നോബല്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ഡെക്കറേറ്റീവ് പെയിന്റര്‍ (construction decorative painter) തൊഴിലധിഷ്ഠിത പരിശീലനത്തില്‍ (vocational courses) ചേരാന്‍ അവസരം. സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് പരിശീലനം. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CREDAI)യുമായി ചേര്‍ന്നാണു കോഴ്‌സ് നടത്തുന്നത്.
undefined
അഞ്ചാംക്ലാസ് യോഗ്യതയുള്ള പതിനെട്ടു വയസ്സ് പൂര്‍ത്തീകരിച്ച യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പെയിന്റിങ്ങ് ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കും പ്രവേശനം തേടാം. ജൂലൈ 26ന് പുതിയ ബാച്ചുകള്‍ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 21 വ്യാഴാഴ്ച്ച. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നിര്‍മ്മാണ രംഗത്ത് സ്ഥിര വരുമാനമുള്ള തൊഴില്‍ ലഭിക്കുവാന്‍ ഉതകുന്ന രീതിയിലാണു പരിശീലനം.
ഹോസ്റ്റല്‍ ആവശ്യമില്ലാത്ത പഠിതാക്കള്‍ക്ക് 7,820 രൂപയും ക്യാമ്പസ്സില്‍ താമസിച്ചു പഠിക്കുവാന്‍ 13,900 രൂപയും ആണ് അടയ്‌ക്കേണ്ടത്. കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും അംഗങ്ങളുടെ മക്കള്‍ക്കും ഫീസിനത്തില്‍ അയ്യായിരം രൂപ ബോര്‍ഡ് അനുവദിക്കും. ബന്ധപ്പെടാന്‍: 8078980000. വെബ്സൈറ്റ് : www.iiic.ac.in.