ഗവണ്‍മെന്റ് ഐടിഐ കളമശ്ശേരി ഐഎംസി നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്സിന് അഡ്മിഷന്‍ ആരംഭിച്ചു.
തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബർ മാസം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560333.
എൽ.ബി.എസിൽ കമ്പ്യൂട്ടർ ഡിപ്ലോമ
കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകൃത ഡി.സി.എ, ഡി.സി.എ.(എസ്), പി.ജി.ഡി.സി.എ. കോഴ്സുകളുടെ അപേക്ഷ ഓഗസ്റ്റ് 25 വരെ ഓൺലൈനായി നൽകാം. ഡി.സി.എയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ(എസ്) യ്ക്ക് പ്ലസ്ടുവും പി.ജി.ഡി.സി.എയ്ക്ക് ഡിഗ്രിയുമാണ് യോഗ്യത. ഫോൺ: 0481 2505900, 9895041706
ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്‌സ്
ഗവണ്‍മെന്റ് ഐടിഐ കളമശ്ശേരി ഐഎംസി നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്സിന് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി , പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 6235911666, 0484-2555505
ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്‌മെന്‍, ലാന്‍ഡ് സര്‍വേ മേഖലകളിലുളള ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ്‌മെന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ എന്നീ മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആറ് മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി/ഐടിഐ/ഡിപ്ലോമ/ ബി.ടെക് യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ വിലാസത്തിലോ 8136802304 എന്ന നമ്പരിലോ ബന്ധപ്പെടാം.