സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖല, ശാസ്ത്ര സാങ്കേതിക മേഖല എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർക്കും അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്‌കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖല, ശാസ്ത്ര സാങ്കേതിക മേഖല എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർക്കും അപേക്ഷിക്കാം
ഓരോ വിഭാഗത്തിലെ പുരസ്‌കാരജേതാവിനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. പ്രവർത്തനമേഖല വിശദീകരിക്കുന്ന രേഖകൾ ഉൾപ്പെടുത്തി അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസുകളിൽ നവംബർ 25 നു മുൻപ് സമർപ്പിക്കേണ്ടതാണ്. വ്യക്തികൾക്കും സംഘടനകൾക്കും മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള വനിതകളെ അവാർഡിനായി നാമനിർദേശം ചെയ്യാം. കഴിഞ്ഞ 5 വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചിരിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. മരണപ്പെട്ടവരെ അവാർഡിന് നാമനിർദേശം ചെയ്യേണ്ടതില്ല.
യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വ്യക്തിഗത പുരസ്‌ക്കാരത്തിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം. അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുന്നത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവാ,അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകള്‍ക്ക് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ഓരോ വിഭാഗത്തിലും അതത് ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.
പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2 231 938 ,9847 545 970.