സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയാറാക്കുന്നു.
തിരുവനന്തപുരം: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ( C-Dit) ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയാറാക്കുന്നു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് പേഴ്‌സണൽ യോഗ്യത: പ്ലസ്ടു പാസ്, ഫോട്ടോ എഡിറ്റിംഗ്, പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്, പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. കുറഞ്ഞത് 1 എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടുകൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
undefined
പ്രതിഫലം റേറ്റ് കോൺട്രാക്റ്റ് ആന്റ് വർക്ക് കോണ്ടട്രാക്റ്റ് വ്യവസ്ഥകൾ പ്രകാരം പൂർത്തികരിച്ചു തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി (വർക്ക് കോൺട്രാക്റ്റിന് ബാധകമായ റ്റിഡിഎസ് / നികുതികൾ ബാധകം). താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ൽ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതിക മേഖലകളിൽ സർക്കാരിനും സർക്കാരേതര സ്ഥാപനങ്ങൾക്കും സേവന ദാതാവായി പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്