സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ദില്ലി: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ. വിവിധ വകുപ്പുകളിലെ 37 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സി ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് റിക്രൂട്ട്മെന്റിനുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
അപേക്ഷിക്കേണ്ടതെങ്ങനെ?
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക
ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
ഓപ്പൺ ആയി വരുന്ന പുതിയ പേജിൽ അപേക്ഷിക്കാനാഗ്രഹിക്കുന്ന തസ്തിക തെരഞ്ഞെടുത്ത്, ആവശ്യമായ രേഖകൾ നൽകുക
രേഖകൾ സമർപ്പിച്ച്, അപേക്ഷ ഫീസ് അടച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക
നിങ്ങളുടെ അപേക്ഷ സ്വീകരിച്ചതായി കാണാം
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ലാറ്ററൽ എൻട്രി ഡിപ്ലോമ കൗൺസിലിംഗ്
കണ്ണൂർ ജില്ലയിലെ ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്, ഐ എച്ച് ആർ ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി കൗൺസലിംഗ് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ ആഗസ്റ്റ് 17, 19 തീയതികളിൽ നടത്തുന്നു. ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്ലസ് ടു/വിഎച്ച്എസ്ഇ/ ഐടിഐ/ കെജിസിഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലയിലേക്ക് കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വെബ് സൈറ്റ് www.polyadmission.org/let ഫോൺ: 04972 835106, 04972 836310.
സ്‌കോൾ കേരള പ്രവേശനം
സ്കോൾ കേരള ഡിസിഎ
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.