നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പ്രകാരം 147 ഉദ്യോഗാർഥികളാണ് പരീക്ഷയിൽ വിജയിച്ചത്. ഇതിൽ 96 പേർ പുരുഷന്മാരും 51 പേർ സ്ത്രീകളുമാണ്.
ദില്ലി: കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം വെബ്സൈറ്റിൽ ഉദ്യോഗാർഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കും. ഇത് 30 ദിവസം വരെ മാത്രമേ വെബ്സൈറ്റിലുണ്ടാകൂ. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പ്രകാരം 147 ഉദ്യോഗാർഥികളാണ് പരീക്ഷയിൽ വിജയിച്ചത്. ഇതിൽ 96 പേർ പുരുഷന്മാരും 51 പേർ സ്ത്രീകളുമാണ്. ഇവരുടെ രേഖപരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona