UPSC CMS result : യു പി എസ് സി സിഎംഎസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; വെബ്സൈറ്റിൽ അറിയാം

By Web Team  |  First Published Aug 19, 2022, 12:34 PM IST

650 ലധികം ഒഴിവുകളിലേക്കാണ് UPSC CMS 2022 പരീക്ഷ ജൂലൈയിൽ നടത്തിയത്. 


ദില്ലി: കമ്പൈൻഡ് മെഡിക്കൽ സർവീസ് ഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഉദ്യോഗാർത്ഥികൾക്ക് യു പി എസ്‍ സി സി എം എസ് പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി പരിശോധിക്കാവുന്നതാണ്. 650 ലധികം ഒഴിവുകളിലേക്കാണ് UPSC CMS 2022 പരീക്ഷ ജൂലൈയിൽ നടത്തിയത്. യുപിഎസ്‍സി സിഎംഎസ്  പാസായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് അർഹത നേടിയിട്ടുണ്ട്.  

അതേ സമയം ഉദ്യോഗാർത്ഥികളുടെ സ്ഥാനാർത്ഥിത്വം താൽക്കാലികമാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.  “ഈ ഉദ്യോഗാർത്ഥികളുടെ സ്ഥാനാർത്ഥിത്വം താൽക്കാലികമാണ്, അത് പരീക്ഷ വിജ്ഞാപനത്തിലും നിയമങ്ങളിലും നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം എല്ലാ അർത്ഥത്തിലും യോഗ്യരാണെന്ന് കണ്ടെത്തുന്നതിന് വിധേയമാണ്. ഉദ്യോഗാർത്ഥികൾ അഭിമുഖം/ പേഴ്സണാലിറ്റി പരീക്ഷ  സമയത്ത് പ്രായം/പ്രായത്തിൽ ഇളവ്/ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകൾ, കമ്മ്യൂണിറ്റി സംവരണം, ബെഞ്ച്മാർക്ക് വൈകല്യം (ബാധകമെങ്കിൽ) തുടങ്ങിയവയുമായി ബന്ധപ്പെട്ട വാദങ്ങൾക്ക് പിന്തുണ നൽകുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. "ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു. 

Latest Videos

undefined

പരീക്ഷഫലം ഡൗണ്‌ലോഡ് ചെയ്യാം

കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ upsc.gov.in സന്ദർശിക്കുക
combined Medical Services Examination ടാബിൽ ക്ലിക്ക് ചെയ്യുക
ഡോക്യുമെന്റ്സ് ലിങ്കിലേക്ക് പോകുക
ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും
ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക

പേഴ്സണാലിറ്റി ടെസ്റ്റിന് യോഗ്യത നേടിയവരും ഡിഎഎഫ് സമർപ്പിക്കുന്നവരുമായ ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിന്റെ ഷെഡ്യൂൾ യഥാസമയം കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ്.
 

click me!