'നാക്' റിപ്പോര്‍ട്ട് പഠിച്ച് പദ്ധതി ആസൂത്രണം ചെയ്യാന്‍ കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് സമിതി

By Web Team  |  First Published Oct 12, 2022, 8:30 AM IST

3.45 പോയിന്റോടെ എ പ്ലസ് ഗ്രേഡാണ് നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റിന് ലഭിച്ചത്. ഏറ്റവും മികച്ച ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടുന്നതിനായി നാക് പരിശോധക സംഘം സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം


കോഴിക്കോട് : യു ജി സിയുടെ 'നാക്' പരിശോധനാ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. 3.45 പോയിന്റോടെ എ പ്ലസ് ഗ്രേഡാണ് നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റിന് ലഭിച്ചത്. ഏറ്റവും മികച്ച ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടുന്നതിനായി നാക് പരിശോധക സംഘം സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. 

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി ശില്പശാല നടത്തും. കൂട്ടായ പരിശ്രമത്തിലൂടെ മികച്ച പോയിന്റുമായി എ പ്ലസ് ഗ്രേഡ് നേടിയ കാലിക്കറ്റിനെ അനുമോദിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചടങ്ങ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 

Latest Videos

18-ന് വൈകീട്ട് സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം പിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വാധ്യാപകരും വിദ്യാര്‍ഥികളും പെന്‍ഷന്‍കാരും ഉള്‍പ്പെടെ സര്‍വകലാശാലാ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും. ഗവേഷണ രംഗത്ത് സംവരണ റോസ്റ്റര്‍ നടപ്പാക്കാനും തീരുമാനമായി.      

click me!