തീയതി പ്രഖ്യാപിച്ചു, ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്തു, പക്ഷേ പരീക്ഷ മറന്ന് സർവകലാശാല! അമേസിങ്ങെന്ന് വിദ്യാർഥികൾ

By Web Team  |  First Published Mar 6, 2024, 6:37 PM IST

റാണി ദുർഗാവതി വിശ്വവിദ്യാലയ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ആദ്യ സെമസ്റ്റർ നടത്തുന്നതിനുള്ള ടൈംടേബിൾ  20 ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 5 മുതൽ നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.


ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ റാണി ദുർഗ്ഗാവതി സർവകലാശാലയിൽ വിചിത്ര സംഭവം. പരീക്ഷ തീയതി പ്രഖ്യാപിച്ച്, ടൈം ടേബിൾ പുറത്തിറക്കി,  ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്തിട്ടും പരീക്ഷ നടത്താൻ മറന്ന് അധികൃതർ. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ നടത്താനാണ് സർവകലാശാല അധികൃതർ മറന്നുപോയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

റാണി ദുർഗാവതി വിശ്വവിദ്യാലയ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ആദ്യ സെമസ്റ്റർ നടത്തുന്നതിനുള്ള ടൈംടേബിൾ  20 ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 5 മുതൽ നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ചൊവ്വാഴ്ച രാവിലെ വിദ്യാർഥികൾ സർവകലാശാലയിലെത്തിയപ്പോൾ പരീക്ഷയില്ലെന്നും സർവകലാശാല പരീക്ഷക്ക് തയ്യാറായിട്ടില്ലെന്നും അറിയിച്ചു. പരീക്ഷ എഴുതാൻ ഞങ്ങൾ ഇത്രയും ദിവസം രാത്രി മുഴുവൻ പഠിച്ചു. എന്നാൽ സർവകലാശാലയിലെത്തിയപ്പോൾ പരീക്ഷയുടെ കാര്യം മറന്നുവെന്ന് അധികൃതർ അറിയിച്ചെ്നന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി എൻഎസ്‍യു രം​ഗത്തെത്തി. 

Latest Videos

undefined

സർവകലാശാലാ അധികൃതരുടെ ​ഗുരുതരമായ അനാസ്ഥയാണെന്നും പരീക്ഷക്കായി ഒരുങ്ങിയെത്തിയ വിദ്യാർഥികൾ വിഡ്ഢികളായെന്നും എൻഎസ്‍യു നേതാവ് നേതാവ് സച്ചിൻ രാജക് പറഞ്ഞു. ഒരു ചെറിയ സ്കൂളിൻ്റെയോ കോളേജിൻ്റെയോ കാര്യമല്ല, മറിച്ച് ഒരു പ്രശസ്തമായ സർവകലാശാലയുടെ കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തി. സർവകലാശാല വൈസ് ചാൻസലർ ഡിപ്പാർട്ട്‌മെൻ്റ് മേധാവിയുമായി ചർച്ച നടത്തി. പരീക്ഷ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ പറഞ്ഞതിനാൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ പരീക്ഷ മാറ്റിവെച്ച വിവരം വിദ്യാർഥികളെ അറിയിക്കാൻ അവർ മറന്നതെങ്ങനെയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും വിസി വ്യക്തമാക്കി. 

click me!