കാലിക്കറ്റ് സർവ്വകലാശാലയിൽ അറബിക് - പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

By Sumam Thomas  |  First Published Aug 29, 2023, 5:13 PM IST

 കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 


കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം - ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം - ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം - 6 മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് അപേക്ഷാ ഫീസ്. സപ്തംബര്‍ 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സപ്തംബര്‍ 7-നകം വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 04942407016, 7017, 2660600

കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്
നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Latest Videos

undefined

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എസ്.ഡി.ഇ. - എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 പരീക്ഷക്കും പരീക്ഷാ കേന്ദ്രമായി എസ്.എം.എസ്. കാലിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം. 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം സപ്തംബര്‍ 5, 7 തീയതികളില്‍ തുടങ്ങും.

പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2023 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 23 വരെ അപേക്ഷിക്കാം.      

പരീക്ഷ
നാലാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 3-ന് തുടങ്ങും. ജൂണ്‍ 26-ന് നടത്തി റദ്ദ് ചെയ്ത നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തിയറി സ്ട്രക്ചര്‍ - 3 പേപ്പര്‍ പുനഃപരീക്ഷ സപ്തംബര്‍ 11-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 8 വരെ അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്
സപ്തംബര്‍ 5-ന് ആരംഭിക്കുന്ന എസ്.ഡി.ഇ.  രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ, ബി.എസ് സി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പകര്‍പ്പ് അയക്കേണ്ടതില്ല
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതല്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്ത് 1 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഇത് ബാധകമായിരിക്കും.

click me!