സംസ്ഥാനത്ത് ആദ്യം! നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല, 4 വര്‍ഷ ബിരുദ നിയമവാലിക്ക് അംഗീകാരം

By Web Team  |  First Published Feb 6, 2024, 9:21 PM IST

ഇന്ന് ചേർന്ന സർവകലാശാല ആക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്


കോഴിക്കോട്: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ്‌ സർവകലാശാല. ഇന്ന് ചേർന്ന സർവകലാശാല ആക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. ഇതോടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ മാറി. അടുത്ത വർഷം മുതൽ കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023ന്‍റെ ഭേദഗതിക്കും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം.

'പേരും ചിന്ഹവും പോയി', ശരത് പവാറിന് വന്‍ തിരിച്ചടി, എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് 'ഒറിജിനലെന്ന്' കമ്മീഷൻ

Latest Videos

undefined

 

click me!