IIT JAM 2022 : ജാം പരീക്ഷയിൽ 54ാം റാങ്കോടെ മികച്ച വിജയം നേടി തടവുപുള്ളിയായ സൂരജ് കുമാർ

By Web Team  |  First Published Mar 28, 2022, 3:13 PM IST

വാർസാലിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള മോസ്മ ഗ്രാമത്തിൽ നിന്നുള്ള സൂരജ് 2021 ഏപ്രിൽ 17 മുതലാണ് ജയിലിലാകുന്നത്.


ദില്ലി: ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) (Joint Admission Test for Masters ) പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് തടവുപുള്ളിയായ സൂരജ്കുമാര്‍. റാങ്ക് നേടിയാണ് സൂരജ് വിജയി നവാഡ ഡിവിഷണൽ ജയിലിലാണ് 23കാരനായ സൂരജ് കുമാർ തടവിൽ കഴിയുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യാണ് ജാം പരീക്ഷ നടത്തിയത്. ഈ വർഷം ഫെബ്രുവരി 13 ന് രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി എന്നിവയിൽ മാസ്റ്റർ ഓഫ് സയൻസിലേക്കും മറ്റ് ബിരുദാനന്തര സയൻസ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനായി എല്ലാ വർഷവും ഫെബ്രുവരിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയാണ് JAM. 

വാർസാലിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള മോസ്മ ഗ്രാമത്തിൽ നിന്നുള്ള സൂരജ് 2021 ഏപ്രിൽ 17 മുതലാണ് ജയിലിലാകുന്നത്. എന്നാൽ തന്റെ പഠനം തുടരാൻ സൂരജ് തീരുമാനിക്കുകയായിരുന്നു. കണക്കും മറ്റ് വിഷയങ്ങളും പഠിക്കാൻ വിദ്യാസമ്പന്നരായ മറ്റ് തടവുകാരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും സഹായം തേടി. “ആത്മവിശ്വാസം വർധിച്ചപ്പോൾ, അവൻ പരീക്ഷ എഴുതാൻ തീരുമാനിച്ചു,”  ജയിൽ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്,  IIT (JAM) യിൽ 54-ാം റാങ്ക് നേടിയാണ് സൂരജ് പാസ്സായത്.  

Latest Videos

undefined

എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി സൂരജ് മുമ്പ് രാജസ്ഥാനിലെ കോട്ടയിൽ പഠിച്ചിരുന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. 2021 മാർച്ചിൽ, ഡ്രെയിനേജ് തർക്കത്തെ ചൊല്ലി മോസ്മ ഗ്രാമത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ സഞ്ജയ് യാദവ് എന്നയാളുടെ മരണത്തിലാണ് കലാശിച്ചത്. മരിച്ചയാളുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സൂരജ് ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 

സൂരജിന് 100-ൽ 50.33 മാർക്ക് (54-ാം റാങ്ക്) ലഭിച്ചതായി ജയിൽ സൂപ്രണ്ടിന്റെ അധിക ചുമതല വഹിക്കുന്ന നവാഡ എസ്ഡിഒ ഉമേഷ് കുമാർ  പറഞ്ഞു. മാർച്ച് 17 ന് ഫലം പ്രസിദ്ധീകരിച്ചെങ്കിലും ബുധനാഴ്ചയാണ് വിശദവിവരങ്ങൾ പുറത്തുവന്നത്. "അവൻ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു," SDO പറഞ്ഞു. നവാഡ ജയിലിൽ 614 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളേ ഉള്ളൂ. എന്നാൽ ഇപ്പോൾ 1071 തടവുകാരാണ് കഴിയുന്നത്. എന്നിട്ടും, തിരക്കും ജയിൽ അന്തരീക്ഷവും മാനസിക സമ്മർദ്ദവും ഉണ്ടായിരുന്നിട്ടും, അഭിമാനിക്കത്തക്ക വിധത്തിൽ വിജയം നേടാൻ സൂരജിന് സാധിച്ചു.
 

click me!