യുജിസി നെറ്റ് 2022: അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൌൺലോഡ് ചെയ്യാം, പരീക്ഷ ഒക്ടോബർ 13ന്

By Web Team  |  First Published Oct 11, 2022, 1:53 PM IST

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസറിനുള്ള യോഗ്യതയ്ക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ ആയിരിക്കും പരീക്ഷ.


ദില്ലി : ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ്  പരീക്ഷകൾക്കായുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഔദ്യോഗിക യുജിസി നെറ്റ് വെബ്സൈറ്റായ  ugcnet.nta.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്തവർ ഹാൾ ടിക്കറ്റിനായി ലോഗിൻ ചെയ്യുന്നതിന് അവരുടെ അപേക്ഷാ നമ്പറും ജനന തീയതിയും രേഖപ്പെടുത്തണം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസറിനുള്ള യോഗ്യതയ്ക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ ആയിരിക്കും പരീക്ഷ.

യുജിസി നെറ്റ് 2022 അഡ്മിറ്റ് കാർഡ്: ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ

  • ഘട്ടം 1: UGC NET-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക — ugcnet.nta.nic.in.
  • ഘട്ടം 2: ഹോം പേജിൽ, പേജിന്റെ അവസാന ഭാഗത്തേക്ക് സ്ക്രോൾ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ഘട്ടം 3: സ്‌ക്രീനിൽ കാണുന്നതുപോലെ ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
  • ഘട്ടം 4: Submit ബട്ടണിൽ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഹാൾ ടിക്കറ്റ് സ്ക്രീനിൽ ലഭ്യമാകും.
  • ഘട്ടം 5: ഭാവിയിലെ ഉപയോഗത്തിനും റഫറൻസിനും വേണ്ടി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Latest Videos

ഹാൾ ടിക്കറ്റ് കാണിക്കാതെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്നതിനാൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ നിർബന്ധമായും  അഡ്മിറ്റ് കാർഡ് കൈയ്യിൽ കരുതേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ 011-40759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

click me!