പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ (Scheduled caste development department) കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ (pre metric hostels) ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. റാന്നി, പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷം ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അതത് വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ ബിരുദാനന്തര ബിരുദവും യുപി ക്ലാസിലേക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യതയുള്ള എസ്സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക്കളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കുന്ന അപേക്ഷ അതത് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജായി ഓഫീസര്‍ക്ക് ജൂണ്‍ പത്തിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2322712.
ഓഡിറ്റർമാർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ 2021-2022 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിംഗ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂൺ എട്ടിന് വൈകിട്ട് മൂന്നിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2464240.