കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത, ഇത് സുവർണാവസരം! മികച്ച ജോലി സ്വപ്നം കാണുന്നവരെ ഇതിലേ, വേഗം രജിസ്റ്റർ ചെയ്യൂ

By Web Team  |  First Published Feb 14, 2024, 4:11 PM IST

18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള  യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.


കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 24ന്  പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ്  'കരിയർ എക്‌സ്‌പോ- ദിശ 2024' സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള  യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാന തീയതി ഫെബ്രുവരി 19.
ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ 0481-2560413. ഫേസ്ബുക്ക് പേജ് 'employabilitycentrekottayam' സന്ദർശിക്കുക. 

പ്ലസ്ടൂ മതി, മീഡിയ അക്കാദമിയിൽ 3 മാസത്തെ കോഴ്സ്; വലിയ അവസരം

Latest Videos

undefined

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ  www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29.  കൂടുതൽ വിവരങ്ങൾക്ക്:  (കൊച്ചി സെന്റർ) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റർ)- 9447225524, 0471-2726275.

'പാപങ്ങളുടെ ദ്വീപ്, കുറ്റകൃത്യങ്ങളുടെ പറുദീസ'; അതിഥികളായി എത്തിയ വമ്പന്മാർ, ലോകത്തെ നടുക്കിയ ചില സത്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!