തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റാങ്ക് തിളക്കം; പീഡിയാട്രിക്സ് എംഡിയിൽ ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

By Web Team  |  First Published Sep 13, 2023, 9:52 PM IST

കേരളാ ആരോഗ്യ സർവകലാശാല നടത്തിയ  എംഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി


തിരുവനന്തപുരം: കേരളാ ആരോഗ്യ സർവകലാശാല നടത്തിയ  എംഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. പി ആർ എസ് ആശുപത്രിയിലെ കാർഡിയോളജി ചീഫ് ഡോ ടൈനി നായരുടെയും ദീപ നായരുടെയും മകനാണ്.

ഡോ. ആർ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം നാവായിക്കുളം അർച്ചനയിൽ രാധാകൃഷ്ണപിള്ളയുടെയും ശ്രീജയയുടെയും മകളാണ്. ഭർത്താവ്: ഡോ മനു(പൾമണറി മെഡിസിൻ). മൂന്നാം സ്ഥാനം  ഡോ. എം മേഘ, ഡോ. റോസ്മിൻ മാത്യു എന്നിവർ പങ്കിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി മേഘ, എൽ ഐ സി റിട്ട  ഡെവലപ്പ്മെന്റ് ഓഫീസർ സി ജി മാർത്താണ്ഡന്റെയും ബീനയുടെയും മകളാണ്.  മലപ്പുറം അരീക്കോട്  സ്വദേശികളായ  മാത്യു തോമസിന്റെയും (സിന്റിക്കേറ്റ് ബാങ്ക് റിട്ട സീനിയർ മാനേജർ ) എൽസമ്മ വർഗീസിന്റെയും (റിട്ട ഹൈസ്കൂൾ അധ്യാപിക) മകളാണ് ഡോ റോസ്മിൻ മാത്യു. ഭർത്താവ്: ഡോ ജോയൽ ആൻഡ്രൂസ്  (പൾമണറി മെഡിസിൻ).

Latest Videos

undefined

Read more: കോഴിക്കോട് ഒരാൾക്ക് കൂടി നിപ; സ്വകാര്യ ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകന് രോ​ഗം സ്ഥിരീകരിച്ചു

നിപ ഐസോലേഷനില്‍ വോളന്റിയര്‍ സേവനം ലഭ്യമാക്കും

 തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

2 എപ്പിക് സെന്ററുകളാണുള്ളത്. ഇവിടെ പോലീസിന്റെ കൂടി ശ്രദ്ധയുണ്ടാകും. എപ്പിക് സെന്ററിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളില്‍ പ്രാദേശികമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. കണ്ടൈന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് പ്രാദേശികമായാണ് സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുക. അവരെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉണ്ടാവും.

വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയര്‍മാര്‍ ആകുന്നത്. ഇക്കാര്യത്തില്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!