റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്ന നാല് കോളേജ് വിദ്യാർത്ഥികൾ ഇവരാണ്!

By Web Team  |  First Published Jan 17, 2023, 12:26 PM IST

സീനിയർ അണ്ടർ ഓഫീസർ ജോയൽ ഇംഗ്ലീഷ് സാഹിത്യം മൂന്നാം വർഷ വിദ്യാർത്ഥിയും അഭിഷേക് ഫിസിക്സ്  മൂന്നാം വർഷ വിദ്യാർത്ഥിയും അഞ്ജലി കൃഷ്ണ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയും അപർണ ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയും ആണ്.


ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ രാജ് പഥിൽ നടക്കുന്ന മാർച്ചിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം മാർച്ച് ചെയ്യുന്ന എന്‍ സി സി കേഡറ്റുകളുടെ കൂട്ടത്തിൽ ഇത്തവണ എസ്ഡി  കോളേജിലെ ജോയൽ ജ്യോതിഷ് , അഭിഷേക് എസ്, അഞ്ജലി കൃഷ്ണ, അപർണ്ണ അജയകുമാർ എന്നീ നാല്  കേഡറ്റുകൾ പങ്കെടുക്കും. പത്ത് വിവിധ ക്യാംപുകളിൽ പങ്കെടുത്ത്  പ്രാഗത്ഭ്യം തെളിയിച്ചിശേഷമാണ് ഇവർക്ക് ദില്ലിയിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. 

സീനിയർ അണ്ടർ ഓഫീസർ ജോയൽ ഇംഗ്ലീഷ് സാഹിത്യം മൂന്നാം വർഷ വിദ്യാർത്ഥിയും അഭിഷേക് ഫിസിക്സ്  മൂന്നാം വർഷ വിദ്യാർത്ഥിയും അഞ്ജലി കൃഷ്ണ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയും അപർണ ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയും ആണ്.  ഡിസംബർ 29 മുതൽ ജനവരി 25 വരെ ഇവർ തീവ്ര പരിശീലനത്തിലാണ്. 

Latest Videos

undefined

സീനിയർ അണ്ടർ ഓഫീസർ ജോയൽ കേരള ലക്ഷദ്വീപ് കണ്ടിൻജെന്റിന്റെ കമാണ്ടറും സർജന്റ് അഞ്ജലി ഗാർഡ് ഓഫ് ഓണറിന്റെ കമാണ്ടറും  കോർപറൽ  അപർണ പ്രധാനമന്ത്രിയുടെ  വസതിയിൽ നടക്കുന്ന കലാപരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരിയും ജൂനിയർ അണ്ടർ ഓഫീസർ അഭിഷേക് പി എം റാലിയിലെ പരേഡ് അംഗവുമാണ്. കേരള & ലക്ഷദ്വീപ് ഡയക്ടറേറ്റിനു കീഴിലുള്ള കൊല്ലം  ഗ്രൂപ്പിലെ 11 കേരള ബറ്റാലിയന്റെ പ്രാഥമിക പരിശീലനമാണ് ഇവരെ ഇതിന് അർഹരാക്കിയത്.

മിന്നല്‍ സന്ദര്‍ശനത്തിനിടെ സൂറത്തിലെ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി

click me!