Kerala PSC : നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ല

By Web Team  |  First Published Aug 5, 2022, 3:01 PM IST

ആ​ഗസ്റ്റ് 6 ശനിയാഴ്ചയാണ്  പ്ലസ്ടൂ തല പ്രാഥമിക പരീക്ഷ നടക്കുക. 


തിരുവനന്തപുരം: പി.എസ്.സി നടത്താൻ നിശ്ചയിച്ച (plus two preliminary examination) പ്ലസ് ടു പ്രാഥമിക  പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി (kerala public service commission) അറിയിപ്പ്. ആ​ഗസ്റ്റ് 6 ശനിയാഴ്ചയാണ്  പ്ലസ്ടൂ തല പ്രാഥമിക പരീക്ഷ നടക്കുക. 

Latest Videos

undefined

പിഎസ് സി ലിസ്റ്റിൽ നിന്ന് ഒഴിവാകാൻ ഇനി പ്രത്യേക അപേക്ഷ ഫോം
പി എസ് സി റാങ്ക് ലിസ്റ്റില്ർ നിന്ന് ഒഴിവാകാൻ (റിലിൻക്വിഷ്മെന്റ്) നിശ്ചിത അപേക്ഷ ഫോം തയ്യാറാക്കി കേരള പി എസ് സി. ഇതുവരെ എഴുതി തയ്യാറാക്കി നൽകുന്ന അപേക്ഷയായിരുന്നു പി എസ് സി സ്വീകരിച്ചിരുന്നത്.  ഏകീകൃത സ്വഭാവമില്ലാത്തതിനാൽ പലപ്പോഴും  അപേക്ഷ നിരസിക്കപ്പെടുന്നത് കൊണ്ടാണ് പ്രത്യേക ഫോം തയ്യാറാക്കിയത്. ഉദ്യോ​ഗാർത്ഥിയുടെ പേര്, പിസിഎൻ നമ്പർ, യൂസർ ഐഡി, വിലാസവും ഫോൺനമ്പറും, കാറ്റ​ഗറി നമ്പർ, തസ്തികയുടെ പേര്, വകുപ്പ്, റാങ്ക് ലിസ്റ്റ് നമ്പറും ഡേറ്റും, രജിസ്റ്റർ നമ്പർ, റാങ്ക് നമ്പർ, ഒഴിവാകാനുള്ള കാരണ തുടങ്ങിയവയാണ് ഫോമിൽ ചേർക്കേണ്ടത്. ഫോട്ടോയും ഒട്ടിക്കണം. ​ഗസറ്റഡ് ഓഫീസർ ഒപ്പിടേണ്ട ഭാ​ഗവുമുണ്ട്. നോട്ടറി നൽകുന്ന സത്യവാങ്മൂലം തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയും ഒപ്പം ചേർക്കണം. 

ഗവ വനിത ഐ ടി ഐയില്‍ വിവിധ കോഴ്‌സുകളില്‍ അവസരം
ചാലക്കുടി ഗവ. വനിത ഐ ടി ഐ യില്‍ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നീ ട്രേഡുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.itiadmissions.kerala.gov.in എന്ന എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 10ന്  മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ 0480 2700816, 9497061668, 9020586130, 9809211980.

click me!