ഈ മാസം പതിനഞ്ച് മുതൽ ജെഇഇ പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിന് തുടക്കമാകും.
ദില്ലി: അടുത്ത അധ്യയന വർഷത്തേക്കുള്ള വിവിധ പ്രവേശന പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ച് എൻ ടി എ. ജെഇഇ പരീക്ഷ പ്രാഥമിക ഘട്ടം ജനുവരി 24 മുതൽ. ജെഇഇ രണ്ടാം ഘട്ടം ഏപ്രിൽ ആറ് മുതലും നീറ്റ് പരീക്ഷ മെയ് ഏഴിനും നടത്തും. സി യു ഇ ടി പരീക്ഷ മെയ് 21 മുതൽ 31 വരെയായിരിക്കും നടത്തുക. ചരിത്രത്തിലാദ്യമായിട്ടാണ് എൻ ടി എ പ്രവേശന പരീക്ഷ തീയ്യതികൾ ഒന്നിച്ച് പ്രഖ്യാപിക്കുന്നത്. ഈ മാസം പതിനഞ്ച് മുതൽ ജെഇഇ പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിന് തുടക്കമാകും. കഴിഞ്ഞ തവണ പരീക്ഷ നടത്തിപ്പിൽ വലിയ വിമർശനം എൻ ടി എ യ്ക്ക് നേരെ ഉയർന്നിരുന്നു.
കെല്‍ട്രോണില്‍ പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പരിശീലനം
undefined
മത്സരപരീക്ഷാ പരിശീലന ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി 10. വിശദ വിവരങ്ങൾക്ക്: www.bcdd.kerala.gov.in.
ബി.എസ്.സി. നഴ്‌സിംഗ്, ബിഫാം പ്രവേശനം
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ബി.എസ്.സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി 14 മുതൽ 31 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈനിലോ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in-ൽ നൽകി രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,364.