തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്.
തിരുവനന്തപുരം: തൊഴിൽ സംരംഭകരെ (Employers) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച (best employer award) തൊഴിലുടമകൾക്ക് (Chief ministers special award) മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനം കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മികച്ച ഒരു മാതൃകയായി അവതരിപ്പിച്ച് ആദരിക്കുന്നതിനുമായി ഓരോ മേഖലയിലും ഏറ്റവും മികച്ച സ്ഥാപനത്തെ കണ്ടെത്തി, മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം, CM’s Award for Excellence ഇത്തവണ നൽകും. പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
തൊഴിൽ മേഖലകൾ
undefined
ടെക്സ്റ്റൈൽ ഷോപ്പുകൾ
ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ് )
സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ
ജൂവല്ലറികൾ
സെക്യൂരിറ്റി സ്ഥാപനങ്ങൾ
ഹൗസ്ബോട്ടുകൾ
ഐ.ടി.സ്ഥാപനങ്ങൾ
നിർമ്മാണ സ്ഥാപനങ്ങൾ
ഫാക്ടറികൾ
ഓട്ടോമൊബൈൽ ഷോറൂമുകൾ
മെഡിക്കൽ ലാബുകൾ (മെഡിക്കൽ ലാബ് & എക്സറേ, സ്‌കാനിങ് സെന്ററുകൾ )
ക്ലബ്ബുകൾ
മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനു പുറമേ പോയിന്റു നിലയിൽ മുന്നിൽ വരുന്ന മികച്ച സ്ഥാപനങ്ങൾക്ക് വ്രജ, സുവർണ്ണ എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ നൽകും.
ഭിന്നശേഷി നിയമനം: സമിതി തീരുമാനം വൈകിയതിനാൽ ആനുകൂല്യം നിഷേധിക്കരുത്
ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ കേരള പബ്ലിക് സർവീസ് കമ്മീഷന് ശുപാർശ ഉത്തരവ് നൽകി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ അസിസ്റ്റന്റ് പ്രൊഫസറായി റാങ്ക് ലിസ്റ്റിൽ പേരു വന്ന ആലപ്പുഴ കരുവാറ്റ പ്രൈമറി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. ബിഷാ ബാബുവിന് ബന്ധപ്പെട്ട സർക്കാർ സമിതി തീരുമാനമെടുക്കാൻ വൈകിയതിനാൽ സംവരണാനുകൂല്യം നഷ്ടപ്പെട്ടു എന്ന പരാതിയിലാണ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡോ. ബിഷാ ബാബുവിന് പി.എസ്.സി. ലിസ്റ്റ് പ്രകാരമുള്ള സംവരണം സംബന്ധിച്ച സീനിയോറിറ്റി നഷ്ടപ്പെടാതെ 30 ദിവസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകണമെന്നും മറ്റേതെങ്കിലും കാരണങ്ങളാൽ നിലവിലുണ്ടായിരുന്ന ഒഴിവുകളിൽ നിയമനം നടന്നിട്ടുണ്ടെങ്കിൽ അടുത്തതായി ഉണ്ടാകുന്ന ഒഴിവിൽ സംവരണം സംബന്ധിച്ച സർവീസ് സീനിയോറിറ്റി നിലനിർത്തി നിയമനം നൽകണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ നിർദ്ദേശിച്ചു.