പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തും, ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു: മന്ത്രി വി. ശിവൻകുട്ടി

By Web Team  |  First Published Aug 4, 2022, 9:57 AM IST

ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തും. ഈ വർഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളോടുകൂടി അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യും


തിരുവനന്തപുരം: ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന്റെ (text books) ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും (alphabets) അക്ഷരമാല ഉൾപ്പെടുത്തും. ഈ വർഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളോടുകൂടി അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കരുത്.  ഇതു സംബന്ധിച്ച സർക്കുലർ നിലവിലുണ്ട്.  പഠന വിനിമയ പ്രക്രിയകൾക്ക് അപ്പുറം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു മൂലം കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. അമിതവുമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യ മാനസിക പെരുമാറ്റ ദൂഷ്യങ്ങൾക്ക് ഇടവരുത്തും എന്നതിനാൽ അധ്യാപകരും രക്ഷിതാക്കളും  ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും  മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ കുട്ടികളുടെ സാധാരണ അധ്യയന സമയം കവർന്നെടുക്കുന്ന തരത്തിൽ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നടത്തരുതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിൽ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും അധ്യയന സമയത്ത് അനുമതി നൽകില്ല. അധ്യാപകരും പി.റ്റി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഠനത്തോടൊപ്പം കലാ, കായിക പ്രവൃത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവർത്തനമെന്ന നിലയിൽ കുട്ടികൾ പങ്കെടുക്കണം. വായനയും അനുബന്ധ പ്രവർത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്റെ മാർഗത്തിൽ നിരന്തരം നിലനിർത്തുന്നതിന് അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Latest Videos

undefined

സ്കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല: വി ശിവൻകുട്ടി 

വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു
ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി   പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ്  പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റിൽ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. 

ജൂൺ, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകൾക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇന്നലെ (ഓഗസ്റ്റ് 3) മുതൽ വിതരണം തുടങ്ങി. കേന്ദ്ര വിഹിതമായി 2021-22 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.

click me!