പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനൽ എഴുത്തു പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്‌കൂൾ അധ്യാപകരിൽ നിന്നും വിരമിച്ച സ്‌കൂൾ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനൽ എഴുത്തു പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലേക്കുള്ള എഴുത്ത് പരീക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ ഫെബ്രുവരി 11ന് നടത്തും. രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷാസമയം. അപേക്ഷകർ അന്നേ ദിവസം രാവിലെ 9.30 ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദാംശങ്ങൾക്ക്: www.scert.kerala.gov.in.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരിൽ നിന്നും റിട്ടയേർഡ് അധ്യാപകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
undefined
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റ് നടപടികൾക്ക് കൊച്ചിയിൽ തുടക്കം; കൂടുതൽ തൊഴിലവസരങ്ങൾക്ക് സാധ്യത