സെപ്റ്റംബർ 12 ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷയുടെ ഹാൾടിക്കറ്റ്
തിരുവനന്തപുരം: 2022 സെപ്റ്റംബർ 12 ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.
സൗജന്യ പരീക്ഷ പരിശീലനം
ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി/ഒ.ഇ.സി) എന്നിവയുടെ സർട്ടിഫിക്കറ്റ്, പി.എസ്.സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 26. ഫോൺ: 0484-2623304.
ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സ്
അസാപ് നടത്തുന്ന എന്‍.സി.വി.ഇ.റ്റി അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഈ കോഴ്‌സുകള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലാണ് നടത്തുക. വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2324396, 2560327.
കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വകുപ്പിലേയ്ക്ക് ദിവസവേതന/ കരാറടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച/ എഴുത്തുപരീക്ഷ സെപ്റ്റംബര്‍ 1ന് ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌ക്യുലര്‍ ടെക്‌നോളജി യിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ബിരുദ ശേഷമുള്ള രണ്ട് വര്‍ഷത്തെ കാത്ത് ലാബിലുള്ള പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. കാത്ത് ലാബില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്നേദിവസം 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.