ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ എസ്ടി ഉപപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡ്രോൺ അക്കാദമി മയ്യിൽ മുഖേന പട്ടികവർഗ മേഖലയിലെ യുവതീയുവാക്കൾക്കായി യൂണിഫോം സേനയിലേക്കുള്ള നിയമനത്തിന് കായിക പരിശീലനവും പരീക്ഷാ പരിശീലനവും നൽകിയത്.
കണ്ണൂർ: യൂണിഫോം സേനയിൽ ജോലിക്കായി ജില്ലാ പഞ്ചായത്ത് നൽകിയ പഠന പരിശീലനത്തിലൂടെ ആറളം പട്ടികവർഗ മേഖലയിലേതുൾപ്പെടെ പത്ത് യുവതീ യുവാക്കൾക്ക് വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്ടി റിക്രൂട്ട്‌മെൻറിൽ രണ്ട് യുവതികൾക്കും എട്ട് യുവാക്കൾക്കുമാണ് പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചത്. ഇതിൽ കെഎസ് ശ്രീജിത്ത് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അനിലാൽ അശോകൻ, അനന്തു സി എൻ, ദർശന ടി ആർ, അരുൺ കെ, അരുൺ ടി ആർ, അരുൺ ലക്ഷ്മണൻ, വിഷ്ണു എ, ഷൈനീഷ്, അഖിലേഷ് പി പി എന്നിവരാണ് ജോലി ലഭിച്ച മറ്റുള്ളവർ.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ എസ്ടി ഉപപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡ്രോൺ അക്കാദമി മയ്യിൽ മുഖേന പട്ടികവർഗ മേഖലയിലെ യുവതീയുവാക്കൾക്കായി യൂണിഫോം സേനയിലേക്കുള്ള നിയമനത്തിന് കായിക പരിശീലനവും പരീക്ഷാ പരിശീലനവും നൽകിയത്. മൂന്നൂറോളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. ഇവരിൽ നിരവധി പേർ വിവിധ സേനാ വിഭാഗങ്ങളിൽ പരീക്ഷകളുടെ വിവിധ ഘട്ടങ്ങളിൽ യോഗ്യത നേടിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഇനി 15 പേർ കൂടിയുണ്ട്.
undefined
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചവർക്കായി ജില്ലാ പഞ്ചായത്ത് നൽകിയ അനുമോദന യോഗം പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പ്രസിഡൻറ് മധുരം നൽകി. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി. സരള, യു പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പരിശീലകരായ ഡ്രോൺ മയ്യിലിന്റെ കെ രാജേഷ്, സി സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. കെ എസ് ശ്രീജിത്ത് മറുപടി പ്രസംഗം നടത്തി.
യുകെയിലെ ആരോഗ്യമേഖലയിൽ മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ; കേരളം സന്ദർശിച്ച് 9 അംഗ പ്രതിനിധി സംഘം