Indian Army Recruitment : ഇന്ത്യൻ ആർമിയിൽ എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

By Web Team  |  First Published Dec 23, 2021, 12:07 PM IST

എഞ്ചിനീയറിം​ഗ് ബിരുദധാറികൾക്കാണ് അവസരം.  2022 ജൂലായില്‍  ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം.


ദില്ലി: അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ (Indian Army Recruitment) 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് (Technical Graduate course) അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദധാറികൾക്കാണ് (Engineering Graduates) അവസരം.  2022 ജൂലായില്‍ ഡെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 4 വൈകുന്നേരം 3 മണി വരെയാണ്.

സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി - 9, മെക്കാനിക്കല്‍ - 5 , ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്- 3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം. എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് - 8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ - 1, ടെലികമ്യൂണിക്കേഷന്‍ - 1, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ - 2, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്/ഏവിയോണിക്‌സ് - 1, ഇലക്ട്രോണിക്‌സ് - 1, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ - 1, പ്രൊഡക്ഷന്‍ -1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്- 1, ഒപ്‌ടോ ഇലക്ട്രോണിക്‌സ്1, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. .

Latest Videos

undefined

എന്‍ജിനിയറിങ് ബിരുദം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 2027 വയസ്സ്. 01 ജൂലായ് 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.joinindianarmy.nic.in സന്ദർശിക്കുക. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിൽ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 


 

click me!